വാഴയൂർ പഞ്ചായത്ത്‌ സ്കൂൾ കായികമേള സമാപിച്ചു.




വാഴയൂർ :വാഴയൂർ പഞ്ചായത്ത്‌ സ്കൂൾ കായികമേള സമാപിച്ചു. പഞ്ചായത്ത്‌ സ്കൂൾ കായിമേള കാരാട് ഇ എം എസ് മിനി സ്റ്റേഡിയത്തിൽ ഈ വർഷം വിശിഷ്ട സേവനത്തിനു മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ വിജിലൻസ് സി.ഐ ഷണ്മുഖൻ ഉദ്ഘാടനം ചെയ്തു.



  എൽ.പി യു.പി സ്കൂളുകളിലെ പ്രൈമറി, കിഡ്‌ഡിസ് സബ്ജൂനിയർ വിഭാഗങ്ങളിലായി 200ൽ കായിക താരങ്ങൾ പങ്കെടുത്തു. 


എൽ.പി വിഭാഗത്തിൽ വാഴയൂർ എൽ പി സ്കൂൾ ഒന്നാം സ്ഥാനം നേടി.   കക്കോവ് എൽ പി സ്കൂളിന് രണ്ടാം സ്ഥാന വും, ഇയ്യത്തിങ്ങൽ എൽ പി സ്കൂൾ മൂന്നാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ കാരാട് പദ്മ യു പി സ്കൂൾ ഒന്നാം സ്ഥാനവും, കക്കോവ് പി എം എസ് എ പി ടി എച്ച് എസ് എസ് , അഴിഞ്ഞിലം യു പി സ്കൂൾ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 


സമാപന സമ്മേളനവും സമ്മാന ദാനവും വാഴയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വാസുദേവൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ മാൻ ബാലകൃഷ്ണൻ പി കെ സ്വാഗതവും പ്രോഗ്രാം കമ്മറ്റി കൺവീനർ ശ്രീനിവാസൻ നന്ദിയും പറഞ്ഞു. 



 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു