ഗവ. കോളേജ് കൊണ്ടോട്ടി ഉര്‍ദു വിഭാഗം:എസ് എം സര്‍വ്വര്‍ അനുസ്മരണം നടത്തി




എടവണ്ണപ്പാറ : ഗവ. കോളേജ് കൊണ്ടോട്ടി ഉര്‍ദു വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്രശ്‌സ്ത കേരളീയ ഉര്‍ദു കവിയും എഴുത്തുകാരനുമായിരുന്ന സയ്യിദ് മുഹമ്മദ് സര്‍വ്വര്‍ അനുസ്മരണം നടത്തി. 


തൃശൂര്‍ ജില്ലയിലെ കാട്ടൂരില്‍ ജനിച്ച് വളര്‍ന്ന സര്‍വ്വര്‍ സാഹിബ് ഉര്‍ദുഭാഷയില്‍ ഉന്നത പാണ്ഡിത്യം നേടുന്നതിനായി മറ്റുസംസ്ഥാനങ്ങളിലേക്ക് പോവുകയും, ഉര്‍ദുവിലെ സാഹിത്യകാരന്‍മാരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നതിനോടൊപ്പം , അര്‍മുഗാനെ കേരള, നവായെ സര്‍വ്വര്‍ എന്നീ രണ്ടുകാവ്യസമാഹാരങ്ങള്‍ രചിക്കുകയും വിവിധ മലയാള സാഹിത്യകൃതികള്‍ മലയാളത്തില്‍ നിന്നും ഉര്‍ദുവിലേക്ക്ും ഉര്‍വില്‍ നിന്നും മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്തു.

     കേരളത്തില്‍ ഉര്‍ദു ഭാഷയെ ജനകീയവല്‍ക്കരിക്കുന്നതില്‍ അദ്ദേഹം മുഖ്യപങ്കാണ് വഹിച്ചതെന്നും അനുസ്മരിച്ചു.  
     
ഡോ. അബ്ദുല്‍ ലത്തീഫ് വി ഉദ്ഘാടനം ചെയ്തു. ഡോ. പി കെ അബൂബക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

 ഐ.ക്യു. എ.സി കോഡിനേറ്റര്‍ ഡോ. വിനീഷ് ഒ പി, ഉര്‍ദു വിഭാഗം മേധാവി മുംതാസ് സി എച്ച്, അറബിക് വിഭാഗം മേധാവി ഡോ. അന്‍വര്‍, റജുല, . ശിഹാബുദ്ദീന്‍ പി, റസിയ ടിപി, ഷംല ടി, ശ്രീമതി സുഹൈബത്തുല്‍ അസ്ലമിയ്യ, മുഹമ്മദ് അമാന്‍, ഉമര്‍ എം എന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു