പുഴ സദസ്സും നീർ നായ ആക്രമണത്തിൽ പെട്ട ഇരകളുടെ കൂടി ചേരലും സംഘടിപ്പിക്കുന്നു.

പുഴ സദസ്സും നീർ നായ ആക്രമണത്തിൽ പെട്ട ഇരകളുടെ കൂടി ചേരലും സംഘടിപ്പിക്കുന്നു.



കൂളിമാട്: നാല് വർഷത്തോളമായി 200 ഓളം നീർ നായ ആക്രമണം രേഖപ്പെടുത്തിയ ഇരുവഞ്ഞിപ്പുഴയിലെ ഇരകളും ,ജന പ്രതിനിധികളും ,രാഷ്ട്രീയ ,സാമൂഹിക പ്രവർത്തകരും , നാട്ടുകാരും ഒക്ടോബർ 2 ന് വൈകുന്നേരം 3:30 ന് തെയ്യത്തും കടവിൽ ഒത്തു ചേരുകയാണ്.


പത്ത് വർഷത്തോളമായി ഇരുവഞ്ഞി പുഴയുടെ സംരക്ഷണത്തിനായി രൂപീകരിച്ച എന്റെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മയാണ് പുഴ സദസ്യം ഇരകളുടെ ഒത്തു ചേരലും സംഘടിപ്പിക്കുന്നത് .


വനം വകുപ്പിന് കീഴിൽ നീർ നായകളെ പിടിക്കാൻ സജീവ ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.

ഇരുവഞ്ഞി പുഴയുടെ താഴെ ഭാഗത്തെ ഗ്രാമ പഞ്ചായത്തുകളായ കൊടിയത്തൂർ, ചാത്തമംഗലം, കാരശ്ശേരി പഞ്ചായത്തുകളിലെയും മുക്കം നഗര സഭയിൽ പെട്ടവരുമാണ് നീർ നായ ആക്രമണത്തിന് ഇരയായത്.

തുടർച്ചയായി നീർനായ ആക്രമണം നാലുവർഷം തുടർന്നതിനാൽ പുഴയിൽ കുളിക്കാനും മത്സ്യബന്ധനത്തിനും ആരും ഇറങ്ങാറില്ല.

 ഈ പശ്ചാത്തലത്തിലാണ് പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കണ്ടെത്താൻ എന്റെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മയുടെ നേതൃത്വത്തിൽ പുഴ സദസും ഇരകളുടെ കൂടിച്ചേരലും സംഘടിപ്പിക്കുന്നത്.

പി കെ സി മുഹമ്മദ് ചെയർമാൻ, കെടിഎ നാസർ സെക്രട്ടറി, ടി.കെ ലൈസ് ട്രഷറർ എന്നിവരുടെ നേതൃത്വത്തിൽ കമ്മറ്റി നിലവിൽ വന്നിട്ടുണ്ട്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു