ഗ്രോബാഗ് പച്ചക്കറി തോട്ടം ആരംഭിച്ചു

.


എടവണ്ണപാറ : ലോക പരിസ്ഥിതി - ആരോഗ്യ ദിനത്തിന്റെ ഭാഗമായി എടവണ്ണപ്പാറ ചാലിയപ്രം ജി.എച്ച്.എസിൽ ഗ്രോബാഗ് പച്ചക്കറി തോട്ടം ആരംഭിച്ചു.



ജി എച്ച്.എസ് ചിലിയപ്പുറം പരിസ്ഥിതി ക്ലബ്ബിന്റെയും ട്രെന്റ്സ് എടവണ്ണപാറയുടെയും നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത് .


ട്രെന്റ്സ് എടവണ്ണപാറ നൽകുന്ന ഗ്രോ ബാഗ് സ്റ്റോർ മനേജർ ഉനൈസ് സീനിയർ അസിസ്റ്റന്റ് സുരേഷിന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് ശാന്തകുമാരി ആദ്യ തൈ നടുകയും അധ്യാപകരും കുട്ടികളും , ട്രെന്റ്സ് ജീവനക്കാരും ഒരേ സമയം ഗ്രോ ബാഗിൽ തൈകൾ നട്ട് കൊണ്ട് പദ്ധതിയുടെ ഭാഗമായി. 


പരിപാടിയിൽ അധ്യാപകരായ ഷൈനി പി, രേഖ പി, സ്നേഹ പ്രഭ, രമ, പെപ്സി പി, ശ്രീജ, ശബ്ന , അമ്പിളി , ശ്രീജിനി, ഫാത്തിമാബി,

ട്രെന്റ്സ് ജീവനക്കാരായ ഷിനോജ്, ദിലിൻ, അസീബ്, ശ്രീ ജിൻ എന്നിവർ നേതൃത്വം നൽകി.


Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു