പാലക്കാട്- കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ: മെച്ചപ്പെട്ട നഷ്ടപരിഹാരം നൽകുന്നതിന് ഹൈവേ അതോറിറ്റിയും, ഡെപ്യൂട്ടി കളക്ടറും തയ്യാറാക്കണമെന്ന് വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വിശാല എക്സിക്യൂട്ടീവ് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.



വാഴക്കാട്: പാലക്കാട്- കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേക്ക് ഭൂമിയും, വീടും, കൃഷിയും നഷ്ടപ്പെടുന്നവർക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം നൽകുന്നതിന് ഹൈവേ അതോറിറ്റിയും, ഡെപ്യൂട്ടി കളക്ടറും തയ്യാറാക്കണമെന്ന് വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വിശാല എക്സിക്യൂട്ടീവ് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 


ഇപ്പോൾ നൽകിയ നഷ്ടപരിഹാരത്തുക തികച്ചും അപര്യാപ്തവും, തീരെ കുറവുമാണ്. 

സമീപ പഞ്ചായത്തുകൂടിയായ കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിൽ നൽകിയ നഷ്ടപരിഹാരത്തിനനുസരിച്ചുള്ള തുക മലപ്പുറം ജില്ലയിലെ ഭൂമിയും, വീടും, കൃഷിയും നഷ്ടപ്പെടുന്നവർക്ക് ലഭ്യമാക്കി ഇരകളെ സംരക്ഷിക്കണമെന്ന് വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വിശാല എക്സിക്യൂട്ടീവ് യോഗത്തിൽ കെ.പി. രവീന്ദ്രനാഥൻ അവതരാകനായും, പി.രവീന്ദ്രനാഥ് അനുവാദകനായും അവതരിപ്പിച്ച പ്രമേയത്തിലൂടെ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.

മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് ജൈസൽ എളമരം അധ്യക്ഷത വഹിച്ചു.

 ഡി.സി.സി മുൻ ജനറൽ സെക്രട്ടറി കെ. എം. എ റഹ്മാൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. വി സക്കറിയ, മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റുമാരായ സി.കെ മുഹമ്മദ് കുട്ടി മാസ്റ്റർ, പി. കെ മുരളീധരൻ, ഡി.സി.സി മെമ്പർ എം മാധവൻ, മഹിള കോൺഗ്രസ്സ് ജില്ല ജന:സെക്രട്ടറി ആമിന ആലുങ്ങൽ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ സി. എ കരീം, ഹമീദ് ഊർക്കടവ്, സുൽഫി മപ്രം, ജനറൽ സെക്രട്ടറിമാരായ ഷംസു മപ്രം, യു.കെ അസൈൻ, ശ്രീദാസ് വെട്ടത്തൂർ,എം മുഹമ്മദ് ബഷീർ , പി.കെ. ആലിക്കോയ കെ.ടി ഷിഹാബ്, ജനപ്രതിനിധികൾ, ബേങ്ക് ഡയറക്ടർമാർ, പോഷകസംഘടന മേൽകമ്മറ്റി ഭാരവാഹികൾ, മണ്ഡലം അധ്യക്ഷന്മാർ, വാർഡ് - ബൂത്ത് പ്രസിഡണ്ടുമാർ എന്നിവർ സംബന്ധിച്ചു. 

മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി.സുരേന്ദ്രൻ സ്വാഗതവും, മുസ്തഫ വാഴക്കാട് നന്ദിയും പറഞ്ഞു

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു