അധ്യാപക ദിനത്തിൽ അധ്യാപകരായി വിദ്യാർഥികൾ



എടവണ്ണപ്പാറ : അധ്യാപക ദിനത്തോടനുബന്ധിച്ചു വാഴക്കാട് ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർഥികൾ അധ്യാപകദിനം ആഘോഷിച്ചു. വ്യത്യസ്ത വിഷയങ്ങളിലായി വിവിധ ഡിവിഷനിലെ 150 ഓളം വിദ്യാർഥികൾ അധ്യാപകരായി ക്ലാസെടുത്തു.  

 ഉത്തർപ്രദേശിലെ സ്കൂളിൽ സ്വന്തം ക്ലാസ്സിലെ കുട്ടികളെ മുഖത്തടിക്കാൻ പ്രേരിപ്പിക്കുമ്പോൾ സമാദാനത്തോടെ കേരളത്തിൽ പഠിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും എച്ച് വൺ സി യിലെ ഹെന്ന പങ്കു വെച്ചു. സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ അധ്യാപകർക്ക് മൊമെന്റോ നൽകി ആദരിച്ചു. പ്രിൻസിപ്പൽ നാസർ, അധ്യാപകരായ അബ്ദുൽ ഹമീദ്, ജലീൽ, നവാസ്, നിജിനി, ഫിനോസ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു