ഇൻറർനാഷണൽ സ്പേസ് ഒളിമ്പ്യാഡ് ഫൈനൽ റൗണ്ട് പരീക്ഷയിലേക്ക് മപ്രം കൊന്നാര് സ്വദേശി സയ്യിദ് ഹുബാബ് തങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു

   
മപ്രം : ഇൻറർനാഷണൽ സ്പേസ് ഒളിമ്പ്യാഡ് (isa) ഫൈനൽ റൗണ്ട് പരീക്ഷയിൽ 
മപ്രം കൊന്നാര് സ്വദേശി സയ്യിദ് ഹുബാബ് തങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു .

എഡ്യുമിത്ര ഓൺലൈൻ പ്ലാറ്റ്ഫോമിന് കീഴിൽ നടന്നുവരുന്ന പരീക്ഷ അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്കിടയിൽ ശാസ്ത്രീയ അവബോധം നിർമ്മിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് നടത്തുന്നത്. 

ബഹിരാകാശ കാര്യങ്ങളിൽ താല്പര്യമുള്ള വിദ്യാർഥികൾക്കും അറിയാൻ ആഗ്രഹമുള്ള വിദ്യാർഥികൾക്കും വേണ്ടിയാണ് ഈ പരീക്ഷ നടത്തിവരുന്നത് .

  വയനാട് വെങ്ങപ്പള്ളി ശംസുൽ ഉലമ അക്കാദമി കോളേജിൽ പ്ലസ് ടു രണ്ടാം വർഷത്തിലാണ് ഇപ്പോൾ പഠിക്കുന്നത് .

  കൊന്നാര മഖാം മെമ്പറായ കൊന്നാര് മുഹമ്മദ് സാദിഖ് തങ്ങളുടെയും ഫാത്തിമ സുഹ്റയുടെയും മകനാണ് സയ്യിദ് ഹുബാബ് തങ്ങൾ .

മപ്രം ഹയാത്ത്ദ്ധീൻ മദ്രസയിലും നഴ്സറി സ്കൂളിലും ജലാലിയ സ്കൂളിലും 
പഠനം നടത്തി.

ചെറുപ്പം മുതലേ ബഹിരാകാശ കാര്യങ്ങളിൽ താല്പര്യം ഉണ്ടായിരുന്നു .സോളാർ കാര്യങ്ങളെ സംബന്ധിച്ച് പുസ്തകങ്ങൾ നിരന്തരമായി വായിക്കാറുണ്ട് .സ്പേസ് അത്ഭുതങ്ങളുടെ കലവറയാണെന്നും ഐഎസ്ആർഒ, നാസ   
സ്ഥാപനങ്ങളുടെ വിക്ഷേപണങ്ങൾ ഏറെ കൗതുകത്തോടെ വീക്ഷിക്കാറുണ്ടെന്നും തങ്ങൾ പറഞ്ഞു.
 

ചന്ദ്രനിൽ നിരവധി പര്യവേഷണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ചന്ദ്രയാൻ ത്രീ ഇതുവരെ പര്യവേഷണം നടത്താത്ത സൗത്ത് പോളിലാണ് പരിവേഷണം നടത്തുന്നതെന്നും 
ചന്ദ്രയാൻ ത്രീയുടെ വിക്ഷേപണ കാര്യങ്ങൾ ഏറെ കൗതുകത്തോടെയാണ് വീക്ഷിച്ചതെന്നും 
 തങ്ങൾ പറഞ്ഞു .

ചെറുപ്പത്തിലെ കാർട്ടൂണുകളും സ്പെയ്സ് സംബന്ധമായ കാര്യങ്ങളും ഭാവനയെ ഉദ്ദീപിച്ചെന്നും തങ്ങൾ പറഞ്ഞു 

ബഹിരാകാശവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെറുപ്പംമുതലേ വായിക്കാറുണ്ട് .വീട്ടുകാരും അധ്യാപകരും ഇത് സംബന്ധമായി കൂടുതൽ പ്രോത്സാഹിപ്പിച്ചതും തങ്ങൾ ഓർക്കുന്നു .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു