ആര്യാടൻ അനുസ്മരണം.സംഘടിപ്പിച്ചു.

വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയും
ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷനും സംയുക്തമായി ആര്യാടൻ അനുസ്മരണം.
സംഘടിപ്പിച്ചു. 


വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും, ആര്യാടൻ സാറിന്റെ സ്മരണ നിലനിർത്തുന്നതിന് വേണ്ടി രൂപീകരിച്ചിട്ടുള്ള ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ വാഴക്കാട് പഞ്ചായത്ത് കമ്മറ്റിയും ചേർന്ന് ഒന്നാം ചരമ വാർഷികത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
       മുണ്ടുമുഴിയിൽ മണ്ടകത്തിങ്ങൽ അബ്ദുല്ല ഹാജിയുടെ വീട്ടുമുറ്റത്ത് വെച്ചാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്.

       ആര്യാടൻന്റെ ഓർമ്മക്കായി ഫൗണ്ടേഷൻ നൽകി വരുന്ന ആദ്യ പുരസ്കാരം സീനിയർ നേതാക്കൻമാരായ മമ്പാട് മൊയ്തീൻ , മണ്ടകത്തിങ്ങൽ ബാപ്പു എന്നിവർക്ക് പ്രശസ്തിപത്രം നൽകി ആദരിച്ചു. .


മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് ജൈസൽ എളമരം അധ്യക്ഷത വഹിച്ചു.
ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ വാഴക്കാട് പഞ്ചായത്ത് കമ്മറ്റി ചെയർമാൻ
കെ.എം.എ റഹ്മാൻ ഉദ്ഘാടനം ചെയ്തു.

 
മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആര്യാടൻ അനുസ്മരണ പ്രമേയം മണ്ഡലം വൈസ് പ്രസിഡണ്ട് സി.എ. കരീം അവതരിപ്പിച്ചു.

മണ്ഡലം കോൺഗ്രസ്സ് ജനറൽ സെക്രട്ടറി യു.കെ.അസൈൻ സ്വാഗതവും, ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ കൺവീനർ മാനുട്ടി കുനിക്കാടൻ നന്ദിയും പറഞ്ഞു

 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു