മർക്കസ് വെട്ടത്തൂർ കിളിക്കത്തടായികുടിവെള്ള പദ്ധതി : നാടിന് സമർപ്പിച്ചു



 

എടവണ്ണപ്പാറ : മർക്കസ് ആർ സി എഫ് ഐ യുടെ കീഴിൽ നിർമ്മിച്ച വെട്ടത്തൂർകിളിക്കത്തടായി കുടിവെള്ള പദ്ധതി ഞായറാഴ്ച്ച വൈകുന്നേരം ടി.വി ഇബ്രാഹിം എം.എൽ.എ നാടിന് സമർപ്പിച്ചു.

51 കുടുംബംഗങ്ങൾക്ക് കുടിവെള്ള മെത്തിക്കുന്ന പദ്ധതി വെട്ടത്തൂർ കിളിക്കത്തടായിലെ കുടിവെള്ള പ്രശനത്തിന് ഏറെ ആശ്വാസം പകരും. 
വേനൽ കാലങ്ങളിൽ കൂടി വെള്ളം കിട്ടാക്കനിയാകുന്ന ഈ പ്രദേശത്തുകാർക്ക് ഈ കൂടി വെള്ള പദ്ധതി വലിയ പ്രതീക്ഷയാണ് തുറന്നിട്ടിരിക്കുന്നത് .

  ചടങ്ങിൽ അലി സഖാഫി എടവണ്ണപ്പാറ 
ആമുഖ പ്രഭാഷണം നടത്തി. മുഹമ്മദ് കുഞ്ഞി സ്വാഗതം ആശംസിച്ച ചടങ്ങിൽ ശമീർ സഖാഫി മപ്രം അധ്യക്ഷത വഹിച്ചു. മുത്തു കോയതങ്ങൾ ബുഹാരി പ്രാർത്ഥന നടത്തി.

വാഴക്കാട് പഞ്ചായത്ത് പ്രസിഡണ്ട് സി.വി. സക്കരിയ്യ , പുളിയേക്കൽ അബൂബക്കർ (ബ്ലോക്ക് മെമ്പർ ) തറമ്മൽ അയ്യപ്പൻ കുട്ടി ( വാർഡ് മെമ്പർ ) കെ. ഒ ആലിഹാജി പി കെ മുരളീധരൻ , ഗംഗൻ, പ്രഭാകരൻ ആശംസാ പ്രസംഗം നടത്തി.
.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു