എരഞ്ഞിമാവ് - കൂളിമാട് റോഡ് ടെൻഡർ നടപടിയായി.ലിൻ്റോ ജോസഫ്


എരഞ്ഞിമാവ് - കൂളിമാട് റോഡ് പ്രവൃത്തി ടെൻഡർ നടപടിയായി.പ്രവൃത്തിയുമായി ബന്ധപ്പെട്ട് ചില പ്രയാസങ്ങൾ നിലനിന്നിരുന്നു



.ജലജീവൻ മിഷൻ പ്രവൃത്തിയുടെ പ്രധാന ടാങ്ക് നിർമ്മിക്കുന്നത് കൂളിമാട് ആണ്. കാരശ്ശേരി,കൊടിയത്തൂർ പഞ്ചായത്തിലേക്ക്  ഉള്ള വെള്ളം കൊണ്ടുപോകുന്നത് ഈ ടാങ്കിൽ നിന്നുമാണ്. റോഡ് പ്രവൃത്തിക്ക് ശേഷം ജലജീവൻ മിഷൻ പ്രവൃത്തിക്ക് വേണ്ടി പൊളിക്കാതിരിക്കുന്നതിനായി നേരത്തെ തന്നെ പൈപ്പിടൽ പൂർത്തീകരിക്കേണ്ടത്തുണ്ടായിരുന്നു.അതിനായി റോഡ് പ്രവൃത്തി നിർത്തി വെക്കുകയും ചെയ്തു.ജൽജീവൻ മിഷൻ പ്രവൃത്തി പൂർത്തീകരിച്ച് റിസ്റ്റോറേഷൻ ചെയ്യുന്നതിന് റോഡ് പ്രവൃത്തി കരാറുകാരനെ തന്നെ ചുമതലപ്പെടുത്തുകയും ചെയ്തു . എന്നാൽ കരാറുകാരൻ പ്രവൃത്തി ചെയ്യാൻ തയ്യാറാവാത്തതിനാൽ ഇവരെ 'without risk & cost' ൽ ടെർമിനേറ്റ് ചെയ്യാൻ തീരുമാനിച്ചു. ടെർമിനേറ്റ് ചെയ്ത സമയത്ത് സാർക്കാരിലേക്ക് ഫയൽ പോവേണ്ടതുൾപ്പെടെ സാങ്കേതിക തടസ്സങ്ങൾ ഉണ്ടായി.ഇത് മൂലമാണ് പ്രവൃത്തി ആകെ വൈകുന്ന സ്ഥിതി ഉണ്ടായത്.


നിലവിൽ സാങ്കേതിക തടസങ്ങൾ നീക്കി ഇന്ന് റിവൈസ്ഡ് എസ്റ്റിമേറ്റിനും ബാലൻസ് എസ്റ്റിമേറ്റിനും സാങ്കേതികാനുമതി ലഭ്യമായി.ഇതോടെ ടെൻഡർ നടപടികളും ആരംഭിച്ചു .ടെൻഡർ ചെയ്താൽ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രവൃത്തി ആരംഭിക്കുന്ന രീതിയിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.ഇതിനിടയിൽ പാച്ച് വർക്കും നടക്കുന്നുണ്ട്.പൊതുജനങ്ങൾക്ക് ഇത് മൂലം ചെറിയ പ്രയാസങ്ങൾ ഉണ്ടായതായി മനസ്സിലാക്കുന്നു. ജലജീവൻ പ്രവൃത്തി നടക്കുന്നതിന് മുൻപ് റോഡ് പ്രവൃത്തി നടന്നാൽ വീണ്ടും റോഡ് കുത്തിപ്പൊളിക്കുന്ന സ്ഥിതി ഉണ്ടാവും.ഇത് മറികടക്കുക എന്ന നല്ല ഉദ്ദേശത്തോടെയാണ് പ്രവൃത്തി നിർത്തി വെക്കുന്നതിന് തയ്യാറായത്.

നിലവിൽ തടസ്സങ്ങൾ എല്ലാം പരിഹരിക്കപ്പെട്ടിട്ടുണ്ട്.22 ന് ശേഷം പ്രവൃത്തി ആരംഭിക്കും .എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.


  


Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു