എളമരം ഇരട്ട മൊഴി റോഡിലെ വാട്ടർ അതോറിറ്റിയുടെ നവീകരണ ജോലികൾ നേതൃത്വം നൽകാൻ കളത്തിൽ അബ്ദുറഹ്മാൻ കളത്തിലുണ്ട്.

 

എടവണ്ണപ്പാറ :എളമരം ഇരട്ട മൊഴി റോഡിലെ വാട്ടർ അതോറിറ്റിയുടെ 
നവീകരണ ജോലികൾക്ക് നേതൃത്വം നൽകാൻ കളത്തിൽ അബ്ദുറഹ്മാൻ സജീവമായി രംഗത്ത്. 


  നേരത്തെ വാഴക്കാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ടായും ബ്ലോക്ക് മെമ്പറായും 
പ്രവർത്തിച്ച അബ്ദുറഹിമാന് വീട്ടിൽ വെറുതെ 
ഇരിക്കാൻ സാധിക്കില്ല. 

  എളമരം മുതൽ ഇരട്ട മൊഴി വരെ നാലര കിലോമീറ്റർ വരുന്ന നവീകരണ ജോലികൾ കരാർ ഏറ്റെടുത്തത് കാസർകോട്ടുകാരനാണ്. 

ഇദ്ദേഹത്തിന് സ്ഥല പരിചയം ഇല്ലാത്തതിനാൽ മെറ്റലുകൾ അടക്കം അൺ ലോഡ് ചെയ്യാനുള്ള സ്ഥലം കണ്ടെത്തുന്നതു മുതൽ നാട്ടുകാരോട് കാര്യങ്ങൾ വിശധീകരിക്കുന്നതും കളത്തിൽ അബ്ദുറഹിമാൻ തന്നെ.

വർഷങ്ങൾക്കു മുമ്പ് കരാർ ജോലി ചെയ്തിരുന്നുവെങ്കിലും അതിൽ മുന്നോട്ടു പോവാൻ സാധിച്ചില്ലെന്ന് ഇദ്ദേഹം പറഞ്ഞു.

  വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ 
കളത്തിൽ അബ്ദുറഹ്മാന് നാടിനെ സഹായിക്കാനുള്ള സമയം പാഴാക്കില്ല.

സമൂഹത്തിനായി പ്രവർത്തികൾ ചെയ്യുമ്പോഴും തന്നെ കുറ്റപ്പെടുത്തുന്നത് ചെവി കൊടുക്കാറില്ല. അവർ പറയുന്നത് പറയട്ടെ എന്നാണ് അബ്ദുറഹിമാന്റെ നിലപാട് .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു