ചാലിയപ്പുറം പാടശേഖരങ്ങളിൽ ചിരങ്ങ കൃഷിക്ക് തുടക്കമായി




എടവണ്ണപ്പാറ : ഏതു സമയങ്ങളിലും കൃഷിചെയ്യാവുന്ന ചിരങ്ങ കൃഷിക്ക് ചാലിയപ്പുറം പാടശേഖരങ്ങളിൽ തുടക്കമായി .വിവിധ വിഭാഗങ്ങളിൽ പെടുന്ന ചിരങ്ങകളിൽ നീളം കൂടിയതും പുള്ളികളുള്ളതുമായ ചിരങ്ങ കളാണ് കൂടുതലായി ചാലിയപ്രം പാടശേഖരങ്ങളിൽ കൃഷിയിറക്കുന്നതെന്ന് കർഷകനായ അസ്ലം തങ്ങൾ പറഞ്ഞു .നാടൻ വിത്തുകൾ ഇപ്പോൾ ലഭ്യമല്ലെന്നും ഹൈബ്രിഡ് വിത്താണ് ഉപയോഗിക്കുന്നതെന്നും കർഷകർ പറയുന്നു .ഹൈബ്രിഡ് വിത്ത് ഉല്പാദനം കൂടുമെന്നും വില കൂടുതലാണെന്നും കർഷകർ ചൂണ്ടിക്കാട്ടി .45 ദിവസങ്ങൾക്കുള്ളിൽ ചിരങ്ങ കായ പറിക്കാമെന്ന് കർഷകർ പറയുന്നു .ചിരങ്ങ കൃഷിക്ക് ചിരങ്ങ പന്തൽ വേണം. 50 സെന്റിലാണ് കർഷകനായ അസ്ലം തങ്ങൾ ഈ കൃഷി നടത്തുന്നത്. കമുങ്ങിന്റെ പട്ട ,കയർ അല്ലെങ്കിൽ വല എന്നിവ വെച്ചാണ് ചിരങ്ങപ്പന്തൽ ഉണ്ടാക്കുന്നത് .മറ്റു കൃഷികളിൽ നിന്ന് ചിരങ്ങ കൃഷിക്ക് മരുന്ന് ഉപയോഗം വളരെ കുറവാണെന്ന് കർഷകർ പറയുന്നു .ഇപ്പോൾ ചിരങ്ങക്ക് നല്ല മാർക്കറ്റ് ഉണ്ടെന്നും ഇത് മാറി വരാറുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു .ചിരങ്ങ കൂടാതെ പടവലം ,കുമ്പളം എന്നിവയും കൃഷി ചെയ്യുന്നുണ്ട് .രാമനാട്ടുകര ,കോഴിക്കോട് തുടങ്ങിയിടങ്ങളിൽ വിപണിയുടെ തോതനുസരിച്ച് സാധനങ്ങൾ കൊണ്ടുവരുമെന്നും കർഷകർ പറയുന്നു .



 



Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു