പഴയകാല അനുഭവങ്ങൾ പങ്കിട്ട് " വയോവട്ടം " മധുരാനുഭവമായി






എടവണ്ണപ്പാറ : നന്മ മുട്ടുങ്ങൽ സംഘടിപ്പിച്ച
വയോജന സൗഹൃദ സംഗമം " വയോവട്ടം "
  ഞായർ, മൂന്നു മണിക്ക് മപ്രം മുട്ടുങ്ങൽ കെ ടി ഗഫൂറിന്റെ വീട്  പരിസരത്ത്  വെച്ച് നടന്നു .
പഴയകാല അനുഭവങ്ങളും പുതിയകാല ജീവിതാനുഭവങ്ങളെയും ചടങ്ങിൽ പങ്കെടുത്തവർ ഓർത്തെടുത്തു.

 കൃഷി രീതികളും മാവൂർ ഗോളിയോർ റയോൺസിലെ ജീവിതാനുഭവങ്ങളും പങ്കെടുത്തവർ ചടങ്ങിൽ വിശദീകരിച്ചു.
പഴയകാല സുഹൃത്തുക്കളെ കാണാനായതിൽ ഏറെ നവോന്മേഷം ലഭിച്ചതായി ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു. ചടങ്ങിൽ സ്വാഗതം ഐ മുഹമ്മദും അധ്യക്ഷൻ ഡോക്ടർ എ കെ അബ്ദുൽ ഗഫൂറും നിർവ്വഹിച്ചു.
അബൂബക്കർ മാരാൻ തൊടി, കറുത്തേടത്ത് മടത്തും തൊടി അബദുറഹിമാൻ , കറുത്തേടത്ത് മുഹമമദ് ( ബീച്ചുട്ടി കാക്ക ) , ചീക്കപ്പള്ളി അഹമ്മദ്, പള്ളിപ്പറമ്പൻ അസ്സൈൻ ഹാജി, ഉണ്ണിമോയി കെ.എം (ബിച്ചാപ്പു ), കുഞ്ഞോലൻ അച്യുത് ,തുലാം പറമ്പിൽ അഹമ്മദ്‌ കുട്ടി (ആപ്പൻ ), തു ലാം പറമ്പിൽ കുഞ്ഞുട്ടി, കുണ്ടും കടവത്ത് അബ്ദുള്ള ,ഇടിഞ്ഞു മൊഴിക്കൽ ഇയ്യാതുമ്മ. ചീകപ്പള്ളി മറിയുമ്മ തുടങ്ങിയവർ വയോ വട്ടത്തിൽ  പങ്കെടുത്തു.


 കെ പി ഫൈസൽ,എ സി മജീദ് , കെ കെ ഷുക്കൂർ ,അലി അങ്ങാടി കടവിൽ , ഹബീബ്,കുഞ്ഞിപ്പ ,കെ ടി ഗഫൂർ ,
K. T. ജാഫർ, K. T. മുഹമ്മദലി, ശറഫുദ്ധീൻ k. M, അസ്‌ലം k. M എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു