അദ്ധ്യാപകദിനം ധന്യമാക്കി കുട്ടി അദ്ധ്യാപകർ




എടവണ്ണപ്പാറ: ദേശീയ
അദ്ധ്യാപക ദിനത്തിൽ ഒളവട്ടൂർ എച്ച് ഐ ഒ എച്ച് എസ് എസ് സ്കൂളിലെ വിദ്യാർത്ഥികൾ അദ്ധ്യാപകരായി ക്ലസ്സെടുത്തുകൊണ്ട് ദിനാചാരണം ധന്യമാക്കി.


അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിൽ ക്ലാസ്സെടുത്ത കുട്ടി അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.ടൈംടേബിൾ പ്രകാരം നേരത്തെ തന്നെ കുട്ടികൾക്ക് പഠിപ്പിക്കാനുള്ള പാഠഭാഗം അധ്യാപകർ ക്രമീകരിച്ചു നൽകിയിരുന്നു .

ദിനാചരണത്തിന്റെ ഭാഗമായി ഓർമ്മ മരം എന്ന നാമകരണത്തിൽ ക്യാമ്പസ്സിൽ അദ്ധ്യാപകർ ഡിപ്പാർട്മെന്റ് അടിസ്ഥാനത്തിൽ തൈകൾ നട്ടു.സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ഉച്ച ഭക്ഷണം സ്കൂൾ ജീവനക്കാർ നൽകി.മലയാള വിഭാഗം മേധാവി എ വാസുദേവ ശർമ അദ്ധ്യാപകദിന സന്ദേശം നൽകി.അനധ്യാപകർ, സ്കൗട്ട് ആൻഡ്‌ ഗൈഡ്സ്,ജെ ആർ സി യൂണിറ്റ് എന്നിവരും അദ്ധ്യാ പകരെ ആദരിച്ചു .

പ്രധാനധ്യാപകൻ ടി കെ മൊയ്ദീൻകുട്ടി ,പി ടി എ പ്രസിഡന്റ്‌ എം വി ഫൈസൽ, വൈസ് പ്രസിഡന്റ്‌ കെ സി ഗഫൂർ, എസ് ആർ ജി കൺവീനർ എ ശിഹാബുദ്ധീൻ ,സ്റ്റാഫ് സെക്രട്ടറി അബ്ദു സമദ് പൊന്നാട്,അദ്ധ്യാപകരായ കെ സഈദ് ,കെ പി ഇസ്ഹാഖ്, മൂസ മെച്ചേരി,എം ശംസുദ്ധീൻ ,എൻ വി സെബാസ്റ്റ്യൻ,കെ അബൂബക്കർ, എം പി നിസാർ, ചീരങ്കൻ അബ്ദുൽ റഷീദ്, പി സി മുഹമ്മദ്‌ ഷഫീഖ്, എം അജ്മൽ ,കെ ജമാൽ, എൻ വി, എം മിദ്‌ലാജ് എം കെ സലാം ,എം എൻ ബഷീർ എന്നിവർ വിവിധ പദ്ധതികൾക്ക് നേതൃത്വം നൽകി. 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു