സംസ്ഥാന സ്കൂൾ റസ്‌ലിംഗ്: ഒളവട്ടൂർ സ്കൂളിന് രണ്ട് മെഡലുകൾ



ഒളവട്ടൂർ: തിരുവനന്തപുരം ആറ്റിങ്ങൽ ശ്രീപദം ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ റസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ ഒളവട്ടൂർ എച്ച് ഐ ഒ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ ഒരു വെള്ളിയും ഒരു വെങ്കലവുമടക്കം രണ്ട് മെഡലുകൾ കരസ്ഥമാക്കി.



65 കിലോഗ്രാമിന് താഴെയുള്ള ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ പി മുഹമ്മദ്‌ അഫ്നാൻ വെള്ളി മെഡൽ നേടി.പ്ലസ് വൺ വിദ്യാർത്ഥിയായ അഫ്നാൻ ഒളവട്ടൂർ വെളുത്തപറമ്പ് സ്വദേശികളായ പി അബ്ദുസലീം, റസിയ എന്നിവരുടെ മകനാണ്.സീനിയർ പെൺൺകുട്ടികളുടെ 55 കിലോഗ്രാമിന് താഴെയുള്ളവരുടെ വിഭാഗത്തിൽ എം ആയിഷ ദിയ വെങ്കല മെഡൽനേടി.പ്ലസ്ടു വിദ്യാർത്ഥിനിയായ ആയിഷ ദിയ മുതുവല്ലൂർ സ്വദേശികളായ എം നസീർ, വി ശബ്രീന എന്നിവരുടെ മകളാണ്. ജൂനിയർ പെൺകുട്ടികളുടെ 69 കിലോഗ്രാമിന് താഴെയുള്ളവരുടെ വിഭാഗത്തിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി എം കെ നിദ ഫസ്‌ലി അഞ്ചാം സ്ഥാനത്തിനു അർഹയായി. 

വിജയികളെ മാനേജ്മെന്റ്, പി. ടി. എ, സ്റ്റാഫ്‌ എന്നിവർ അനുമോദിച്ചു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു