വാഴക്കാട് പഞ്ചായത്തിലെ വിവിദ വാർഡുകളിൽ തെരുവുനായകൾക്ക് സമഗ്ര പ്രതിരോധ കുത്തിവെപ്പ് നൽകി തുടങ്ങി.


 വാഴക്കാട് പഞ്ചായത്തിലെ വിവിദ വാർഡുകളിൽ  തെരുവുനായകൾക്ക് സമഗ്ര പ്രതിരോധ കുത്തിവെപ്പ്  നൽകി തുടങ്ങി.

തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിക്ക് ടി ഡി ആർ എഫിന്റെ നേതൃത്വത്തിലാണ് കുത്തിവെപ്പ് നടത്തുന്നത്.

18 19 20 ഉൾപ്പെടെ മൂന്നു ദിവസങ്ങളിലായി കുത്തിവെപ്പ് തുടരും .തിങ്കളാഴ്ച രാവിലെ പത്തുമണിവരെയാവുമ്പോഴേക്കും 35 നായകൾക്ക് പേവിഷബാധയ്ക്കുള്ള കുത്തിവെപ്പ് നടത്തിയതായി അധികൃതർ അറിയിച്ചു .

ടി ഡി ആർ എഫ് അംഗങ്ങളോടൊപ്പം മൃഗഡോക്ടറും ഇഞ്ചക്ഷൻ കുത്തിവെപ്പിന് നേതൃത്വം നൽകുന്നുണ്ട് .

വാഴക്കാട് പഞ്ചായത്തിലെ എടവണ്ണപ്പാറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായിരുന്നു .
ഇതിനെതിരെ ശക്തമായ പ്രതിഷേധം 
സോഷ്യൽ മീഡിയകളിൽ അടക്കം ഉയർന്നുവന്നിരുന്നു .

ഈ പശ്ചാത്തലത്തിലാണ് തെരുവ് നായകൾക്ക് പേവിഷബാധ കുത്തിവെപ്പ് നടത്താൻ പഞ്ചായത്ത് തീരുമാനിച്ചത്. 

  

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു