കൂളിമാട് പാലം :ടാറിങ്ങിനായുള്ള പ്രാരംഭ പ്രവർത്തികൾ തുടങ്ങി


എടവണ്ണപ്പാറ : കോഴിക്കോട് -മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധപ്പെടുത്തി ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലത്തിന്റെ 
ഉപരിതല ടാറിംഗിനായുള്ളയുള്ള 
പ്രാരംഭ പ്രവർത്തികൾ തുടങ്ങി .


കുളിമാട് പാലത്തിൻറെ മപ്പുറം ഭാഗത്ത് റോഡ് വൃത്തിയാക്കുന്നതിന്റെ ഭാഗമായി എയർ അടിച്ചു വൃത്തിയാക്കുന്ന ജോലിയിലാണ് തുടങ്ങിയത്. അതോടൊപ്പം ഇരുഭാഗത്തും ടാറുകളും എത്തി തുടങ്ങിയിട്ടുണ്ട് .

ഉപരിതല ടാറിങ് പൂർത്തിയാവുന്നതോടെ 
ഇരുഭാഗത്തെയും ജനങ്ങളുടെ 
ഏറെ കാലത്തെ അഭിലാഷമാണ് പൂർത്തിയാവുന്നത് .

നാളെ രാവിലെ കുളിമാട് പാലത്തിൻറെ കൂളിമാട് ഭാഗത്ത് നിന്നാണ് ടാറിങ് ആരംഭിക്കുക .

2002 ൽ തുടങ്ങിയ പ്രതീക്ഷകളാണ് 2023 പൂർത്തിയാവുന്നത് .
കുളിമാട് പാലത്തിന് മപ്രം ഭാഗത്ത് 80 മീറ്റർ നീളത്തിൽ സമീപന റോഡും കൂളിമാട് ഭാഗത്ത് 160 മീറ്റർ നീളത്തിൽ സമീപന റോഡുമുണ്ട്.

കുളിമാട് പാലത്തിന് നീളം 309 മീറ്ററാണ്. 

1.5 മീറ്റർ വീതിയിൽ ഇരുഭാഗത്തും നടപ്പാതയും ഉണ്ട് . പാലത്തിൽ ഉള്ള റോഡിന് 7.5 മീറ്റർ വീതിയാണുള്ളത്. 

ഇൻറഗ്രേറ്റഡ് സ്ട്രക്ചർ രീതിയിലാണ് നിർമ്മാണം . 35 മീറ്റർ നീളത്തിൽ 7 സ്പാനുകളും 12 മീറ്റർ നീളത്തിൽ 5 സ്പാനുകളുമുണ്ട്.

പാലത്തിന് 13 തൂണുകളുണ്ട്.
2016 -17 ബജറ്റിൽ ഒന്നാം പിണറായി മന്ത്രിസഭയുടെ ആദ്യ ബജറ്റിലാണ് 25 കോടി രൂപ നീക്കി വെച്ചത്. 


പാലം പൂർത്തിയാകുന്നതോടെ ഇരു ജില്ലകളിലെയും വികസനത്തിന് കരുത്തുപകരും.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു