കണ്ണൻകാട് കുളം നവീകരിക്കണമെന്ന് ആവശ്യവുമായി നാട്ടുകാർ

കണ്ണൻകാട് കുളം നവീകരിക്കണമെന്ന് ആവശ്യമായി നാട്ടുകാർ 

എടവണ്ണപ്പാറ : മപ്രം പനമ്പുറത്തെ കണ്ണൻകാട് കുളം നവീകരിക്കണമെന്നാവശ്യവുമായി നാട്ടുകാർ.

   

 നാലുമാസമായി കുടിവെള്ളം ലഭിക്കാതെ ദുരിത പർവ്വത്തിൽ കഴിയുകയാണ് മപ്രം തടായി, വെളുമ്പിലാം കുഴി, തെക്കെ മൂല തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ.
 
ഈ സ്ഥലങ്ങൾക്കടുത്ത
 കണ്ണൻകാട്കുളം ഉപയോഗശൂന്യമായിട്ട് വർഷങ്ങളായി .
 
ചീക്കോട് കുടിവെള്ള പദ്ധതിയുടെ ജല വിതരണം താറുമാറായതിനാൽ 
വെള്ളം കിട്ടാതെയിരിക്കുന്ന മപ്രം തടായി, വെളുമ്പിലാം കുഴി, തെക്കെ മൂല ഭാഗത്ത് ഉള്ളവർക്ക് കുളിക്കാനും അലക്കാനും ഉപയോഗപ്രദമായ കുളമാണിത്. 

ഈ കുളം കാട് മൂടി, മണ്ണ് നിറഞ്ഞു ഉപയോഗശൂന്യമായി കിടക്കുകയാണെന്ന് നാട്ടുകാർ പറയുന്നു .വർഷങ്ങൾക്കു മുമ്പ് മപ്രം കൂളിമാട്,
തെക്കേ മൂല , വെളുമ്പിലാം കുഴി 
ഭാഗങ്ങളിൽ നിന്ന് ആളുകൾ 
കൂട്ടം കൂട്ടമായി എത്തി കുളിക്കാനും അലക്കാനും ഉപയോഗിച്ചിരുന്നു ഈ കുളം.

 കുളത്തിന്റെ പരിസരത്തുള്ള കാടുകൾ വെട്ടിത്തെളിച്ചും മണ്ണ് ജെസിബി ഉപയോഗിച്ച് ഒഴിവാക്കിയും സ്റ്റെപ്പുകൾ കെട്ടി നവീകരിക്കുന്നുവെങ്കിൽ വർഷക്കാലത്തും വേനലിലും 
നൂറുകണക്കിന് ആളുകൾക്ക് ഏറെ ആശ്രയിക്കാവുന്ന കുളമാവുമിത്.

 
ചീക്കോട് കുടിവെള്ള പദ്ധതി വഴി വെള്ളം ലഭിക്കാത്തതിനാൽ ഏറെ ദൂരത്തുള്ള ചാലിയാർ പുഴയിൽ പോയി കുളിക്കുകയും അലക്കുകയുമാണ് നാട്ടുകാർ ഇപ്പോൾ. 

മപ്രം തടായി, വെളുമ്പിലാം കുഴി പ്രദേശങ്ങൾക്ക് ഏറെ അടുത്തുള്ള ഈ കുളം നവീകരിക്കുകയാണെങ്കിൽ  
ഏറെ ഉപകാരപ്രദമാകുമെന്ന് ചൂണ്ടിക്കാണിക്കുന്നു .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു