മപ്രം തടായിയിലെ കുടിവെള്ള പ്രശ്നം:സമാന്തര കുടിവെള്ള പദ്ധതിക്കായി ശ്രമങ്ങളാരംഭിച്ചു .


മപ്രം തടായിയിലെ കുടിവെള്ള പ്രശ്നം:
സമാന്തര കുടിവെള്ള പദ്ധതിക്കായി ശ്രമങ്ങളാരംഭിച്ചു .


നാലുമാസമായി കുടിവെള്ള പ്രശ്നത്തിന് 
ശ്വാശ്വത പരിഹാരം കാണാത്ത മപ്രം തടായിയിൽ സമാന്തര കുടിവെള്ള പദ്ധതിക്കായി ശ്രമങ്ങളാരംഭിച്ചു .

മർക്കസ് സ്ഥാപനങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടർ ഷമീർ സഖാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് 
പ്രശ്ന ബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്. 

കുടിവെള്ള പദ്ധതിക്കായി കിണർ കുഴിക്കാനും ടാങ്കുകൾ സ്ഥാപിക്കാനും ആവശ്യമുള്ള സ്ഥലങ്ങളാണ് സംഘം സന്ദർശിച്ചത്. 

നേരത്തെ അൻപതോളം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതി മർക്കസിന് കീഴിൽ നിർമിച്ചിരുന്നു .

ചീക്കോട് കുടിവെള്ള പദ്ധതി 
നിലവിലെ കുടിവെള്ള സംവിധാനം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായി 
അധികൃതർക്ക് നിവേദനം നൽകുന്നതിനും 
തീരുമാനിച്ചു 

പനമ്പുറത്ത് മമ്മദ് കുട്ടി, സതീശൻ , നഹീം കെ.കെ,  സുബൈർ മാസ്റ്റർ, അഷ്റഫ് മപ്രം , അസ്കർ വെള്ളാം കുഴി, സുരേഷ് തടായി ,രാജൻ തടായി, ബാബു എന്നിവർ 
സംഘത്തോടൊപ്പം ഉണ്ടായിരുന്നു .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു