കെ.പി എസ്. ടി. എഎൽ.എസ്.എസ്, യു.എസ്.എസ് മോഡൽ പരീക്ഷ സംഘടിപ്പിച്ചു.

കെ.പി എസ്. ടി. എ
എൽ.എസ്.എസ്, യു.എസ്.എസ് മോഡൽ പരീക്ഷ സംഘടിപ്പിച്ചു.

വാഴക്കാട്. പഞ്ചായത്തിലെ എൽ.പി, യുപി വിദ്യാർത്ഥികൾക്ക് വാഴക്കാട് ജി എം യു പി സ്കൂളിൽ വെച്ച് കെ.പി എസ് .ടി എ യുടെ ആഭിമുഖ്യത്തിൽ എൽ.എസ്.എസ്, യു.എസ് എസ് മോഡൽ പരീക്ഷ നടത്തി. വാഴക്കാട് പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് അഞ്ഞൂറോളം കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.യു.എസ് എസ് പരീക്ഷയിൽ ജിഎച്ച്എസ് ചാലിയപ്രം സ്കൂളിലെ ആരാധ്യ ഒന്നാം സ്ഥാനവും ബെയ്സ് സ്കൂളിലെ മുഹമ്മദ് നിഹാൽ രണ്ടാം സ്ഥാനവും മുഹമ്മദ് ഷിഫിൻ സി എച്ച് എം കെ യുപി എസ് വാഴക്കാട്, അഹമ്മദ് ഷാദിൻ ബി ടി.എം യു പി എസ് എളമരം എന്നിവർ മൂന്നാം സ്ഥാനവും നേടി.വിജയികൾക്ക് കെ പി എസ് ടി എ റവന്യു ജില്ല വനിത ഫോറം കൺവീനർ നസീറ, വാഴക്കാട് ജി എം യു പി സ്കൂൾ സ്റ്റാഫ് സെക്രട്ടറി താഹിർ കുഞ്ഞ്, ബ്രാഞ്ച് കൺവീനർ റസീന എന്നിവർ സമ്മാനം നൽകി. അധ്യാപകരായ ജറീഷ്, ശ്രീജ, ആമിന, സബീഹ, ജൗഹറ, ശ്രീദേവി, ശകുന്തള, താഹിറ, ബുജൈർ, ഇന്ദിര, താജു ന്നീസ അഭിലാഷ്, സുലൈഖ, റജുല എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു