മപ്രം വെട്ടുകാട് കോളനി റോഡ് നിർമ്മാണം . :വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ തടസ്സമാവുന്നു

 മപ്രം വെട്ടുകാട് കോളനി റോഡ് നിർമ്മാണം . :
വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ 
തടസ്സമാവുന്നു 

എടവണ്ണപ്പാറ ,
മപ്രം വെട്ട് കാട് കോളനി റോഡ് നിർമ്മാണത്തിന് ഒരുങ്ങിയെങ്കിലും  
 ജല ജീവൻ മിഷൻ പൈപ്പുകൾ നിർമ്മാണത്തിന് തടസ്സമാകുന്നു. 

ഏറെക്കാലത്തെ മുറവിളി ക്കൊടുവിലാണ് കോളനി നിവാസികൾക്ക് ഈ റോഡ് യാഥാർത്ഥ്യമാവാൻ പോകുന്നത്. 

നടപടിക്രമങ്ങൾ പൂർത്തിയാക്കി കരാറുകാരൻ നിർമ്മാണത്തിന് സ്ഥലത്തെത്തിയപ്പോയാണ് 
നിലവിലുള്ള റോഡിന്റെ മധ്യത്തിലൂടെ ജലജീവൻ മിഷൻ പൈപ്പുകൾ കടന്നുപോകുന്നത് അറിയാനിടയായത്. 

പ്പൈപ്പുകൾ എല്ലാം ജി ഐ പൈപ്പുകളാണ്. 
ഉടൻ തന്നെ അധികൃതർ ജലജീവൻ മിഷൻ അധികൃതരുമായി ബന്ധപ്പെട്ടു 
പ്പൈപ്പുകൾ മാറ്റാൻ ആവശ്യപ്പെട്ടിരുന്നു.

 എന്നാൽ, ദിവസങ്ങൾ പിന്നിട്ടിട്ടും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ 
പൈപ്പുകൾ മാറ്റിയിട്ടില്ലെന്നാണ് കോളനി നിവാസികൾ പറയുന്നത്.

14 ലക്ഷം രൂപ ചിലവിലാണ് റോഡ് നിർമ്മിക്കുന്നത്. 250 മീറ്റർ നീളമുണ്ട് റോഡിന്.

നേരത്തെ ഉണ്ടായിരുന്ന സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കിയാണ് 
പുതിയ ഡിസൈൻസ് 
രൂപകല്പന ചെയ്തത്. 

മപ്രം വെട്ട് കാട് കോളനി റോഡ്   
നിർമ്മാണ തടസ്സമാവുന്ന പ്പൈപ്പുകൾ മാറ്റിസ്ഥാപിച്ച് നിർമ്മാണം ഉടൻ തുടങ്ങണമെന്ന്  നാട്ടുകാർ ആവശ്യപ്പെട്ടു . 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു