എളമരം ഇരട്ട മൊഴി റോഡ്: വാട്ടർ അതോറിറ്റിയുടെ നവീകരണ പ്രവർത്തികൾ മെയിൽ തുടങ്ങാനാവുമെന്ന പ്രതീക്ഷ .

എടവണ്ണപ്പാറ: എളമരം ഇരട്ട മൊഴി റോഡിലെ വാട്ടർ അതോറിറ്റിയുടെ നവീകരണ പ്രവർത്തികൾ മെയിൽ തുടങ്ങാനാവുമെന്ന  പ്രതീക്ഷ .


10 ദിവസങ്ങൾക്കുള്ളിൽ ടെൻഡർ നടപടികൾ പൂർത്തിയാകുമെന്നാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്. 

എളമരം മുതൽ ഇരട്ട മൊഴി വരെ വാട്ടർ അതോറിറ്റി കീറിയ ഭാഗങ്ങൾ നവീകരിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്.

ഇത്  സർക്കിൾ ഓഫീസിൽ അയച്ചിരിക്കുകയാണ് ഇപ്പോൾ .

ടെൻഡർ നടപടികൾ പൂർത്തിയായാൽ മെയിൽ തന്നെ പണി തുടങ്ങാം എന്ന് പ്രതീക്ഷയിലാണ് വാട്ടർ അതോറിറ്റി. 

ബജറ്റിൽ അഞ്ചുകോടി രൂപ ഈ റോഡിനായി  അനുവദിച്ചിരുന്നു.

 വാട്ടർ അതോറിറ്റി കീറിയ ഭാഗങ്ങൾ പൊതുമരാമത്ത് വകുപ്പ് പുനരുദ്ധരിക്കണമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്നത് ഉത്തരവ് . 

എന്നാൽ, പുതിയതായി ഇറങ്ങിയ ഉത്തരവ് പ്രകാരം വാട്ടർ അതോറിറ്റി   കീറിയ ഭാഗങ്ങൾ  വാട്ടർ അതോറിറ്റി തന്നെ പുനരുദ്ധരിക്കണമന്ന പുതിയ ഉത്തരവിറങ്ങി.

ഇത് പ്രകാരം വാട്ടർ അതോറിറ്റി പൊതുമരാമത്ത് വകുപ്പിന് നൽകിയ തുക മാർച്ച് 21ന്  പൊതുമരാമത്ത് വകുപ്പ്  തിരിച്ചു നൽകി .

ടെൻഡർ നടപടി  പൂർത്തിയാവാൻ കാത്തിരിക്കുകയാണ് അതോറിറ്റി ഇപ്പോൾ .

 കൂളിമാട് പാലം മെയ്മാസത്തിൽ ഉദ്ഘാടനം പ്രതീക്ഷിക്കുകയാണ് .
 കൂളിമാട് , എളമരം പാലത്തിന്റെ  പ്രധാന റോഡാണിത്. ഈ റോഡ് കുണ്ടും കുഴിയും കാടുമൂടിയും കിടക്കുന്നത് ഏറെ അപകട സാധ്യതയുണ്ടാക്കും. 

കുളിമാട് പാലത്തിന്റെ  ഉദ്ഘാടനത്തിന് മുമ്പ്  റോഡിന്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കണമെന്നാണ് നാട്ടുകാർ പറയുന്നത് .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു