എടവണ്ണപ്പാറ : ഡ്രൈനേജ് നിർമ്മാണം പാതിവഴിയിൽ : വെള്ളക്കെട്ടിന് കാരണമാവുമെന്ന് പരാതി.

എടവണ്ണപ്പാറ : ഡ്രൈനേജ് നിർമ്മാണം പാതിവഴിയിൽ :  
വെള്ളക്കെട്ടിന് കാരണമാവുമെന്ന് പരാതി. 

എടവണ്ണപ്പാറ : എടവണ്ണപ്പാറ ബസ് സ്റ്റാൻഡിനടുത്ത് ചേർന്ന് നിർമിക്കുന്ന ഡ്രൈനേജ് നിർമ്മാണം പാതിവഴിയിൽ നിർത്തിവെച്ചതിനാൽ  
വെള്ളക്കെട്ടിന് കാരണമാവുമെന്ന് പരാതി. 


ഡ്രൈനേജ് നിർമ്മാണം നിർത്തിവെച്ചിടത്ത് കൂട്ടിയിട്ട മണ്ണ് ഡ്രൈനേജിന്റെ ഉൾഭാഗത്ത് 
നിറഞ്ഞിരിക്കുകയാണ്. ഇതിനാൽ വെള്ളം ഒഴുകി പോകാൻ സാധ്യമാവുന്നില്ല. 


  
ഡ്രൈനേജിലേക്ക് വരുന്ന മഴവെള്ളം 
ഒഴുകി പോവാൻ സാധ്യമല്ലെന്നും 
 ഡ്രൈനേജ് നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് എടവണ്ണപ്പാറയിലെ വ്യാപാരികൾ അധികൃതർക്ക് പരാതി നൽകിയിരുന്നു. 

എന്നാൽ, അധികൃതർ ഇത് ഗൗരവത്തിൽ പരിഗണിച്ചില്ലെന്നാണ് വ്യാപാരികൾ പറയുന്നത് .

ചൊവ്വാഴ്ച ഉച്ചക്ക് ശേഷം പെയ്തമഴയിൽ ഡ്രൈനേജിൽ വെള്ളം നിറഞ്ഞിരിക്കുകയാണ്. 

മഴ കൂടുന്നുവെങ്കിൽ ഡ്രൈനേജ് നിറഞ്ഞ് 
എടവണ്ണപ്പാറ ബസ്റ്റാൻഡിൽ വെള്ളക്കെട്ട് 
ഭീഷണിയിലാവുമെന്ന് വ്യാപാരികൾ ചൂണ്ടി കാണിക്കുന്നു.

  

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു