വിജിനി പത്തുവർഷമായി നോമ്പനുഷ്ഠിക്കുന്നു.


തിരൂരിലെ കോളേജിൽ പഠിക്കുമ്പോൾ ഉണ്ടായ ആദ്യനുഭവം ഇപ്പോഴും ഓർക്കുകയാണ് വിജിനി. 
എടവണ്ണപ്പാറ ലൈഫ് കെയർ ഹോസ്പിറ്റലിലെ വിജിനി പത്തുവർഷമായി നോമ്പനുഷ്ഠിച്ചു വരികയാണ് 

റമദാൻ ആഗതമാവുമ്പോൾ വിജിനിയുടെ മനസ്സും ഒരുങ്ങിത്തുടങ്ങും .
പുണ്യ റമദാനിനെ വരവേൽക്കാൻ 

പിന്നെ, മറ്റൊന്നും ചിന്തിക്കാറില്ല. നോമ്പെടുത്ത് തുടങ്ങുന്ന് വിജിനി പറയുന്നു .

എടവണ്ണപ്പാറ ഹോസ്പിറ്റലിൽ ഏഴുവർഷമായി ജോലിയെടുക്കുന്ന വിജിനി ക്യാഷ് സെക്ഷനിലാണ് ജോലി ചെയ്തു വരുന്നത് .

ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആദ്യമായി നോമ്പെടുത്ത് തുടങ്ങിയത്. 

തിരൂരിലെ കോളേജിൽ പഠിക്കുമ്പോൾ ഉണ്ടായ ആദ്യനുഭവം ഇപ്പോഴും ഓർക്കുകയാണ് വിജിനി. 

ആദ്യ നോമ്പ് അനുഷ്ടിച്ചപ്പോർ വീട്ടുകാർ പ്രോത്സാഹിപ്പിച്ചിരുന്നതായി ഓർക്കുന്നു. 

അത്താഴത്തിന് പഴങ്ങളും വെള്ളവുമാണ് സാധാരണയായി കഴിക്കാറുള്ളത്. 

അതുപോലെ, നോമ്പുതുറക്കാൻ ജ്യൂസും വെള്ളവുമാണെന്നും വിജിനി പറയുന്നു .

വ്രതം അനുഷ്ഠിച്ചിട്ട് വളരെ നല്ലതായിട്ടാണ് തോന്നുന്നതെന്നും  ഒരു കുഴപ്പമില്ലെന്നും വിജിനി പറഞ്ഞു. 

വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനം ഏറെ സന്തോഷം പകരുന്നതായി വിജിനി കൂട്ടിച്ചേർക്കുന്നു

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു