എളമരം ഇരട്ടമൊഴി റോഡ് : വാട്ടർ അതോറിറ്റി ടെൻഡർ നോട്ടീസ് പ്രസിദ്ധീകരിച്ചു

എളമരം ഇരട്ടമൊഴി റോഡ് :
 വാട്ടർ അതോറിറ്റി ടെൻഡർ നോട്ടീസ് 
പ്രസിദ്ധീകരിച്ചു 

എടവണ്ണപ്പാറ : 
എളമരം ഇരട്ടമൊഴി റോഡിലെ വാട്ടർ അതോറിറ്റി ജല മിഷൻ ജോലികൾക്ക് വേണ്ടി കീറിയത് നവീകരിക്കുന്നതിനായി 
ടെൻഡർ നോട്ടീസ് പ്രസിദ്ധീകരിച്ചു. 

മൂന്ന് കിലോമീറ്ററോളം വരുന്ന റോഡിൽ 
നേരത്തെ പൊതുമരാമത്ത് വകുപ്പിന് വാട്ടർ അതോറിറ്റി നവീകരിക്കുന്നതിന് ആവശ്യമായ തുക നൽകിയിരുന്നു .

എന്നാൽ, സർക്കാരിൻറെ ഉത്തരവുപ്രകാരം ജല മിഷന് വേണ്ടി വാട്ടർ അതോറിറ്റി കീറിയത് വകുപ്പ് തന്നെ നവീകരിക്കണമെന്ന് സർക്കുലർ ഇറങ്ങി.

 ആയതിനാൽ ,പൊതുമരാമത്ത് വകുപ്പിന് അടച്ച തുക വാട്ടർ അതോറിറ്റിക്ക് തന്നെ തിരിച്ചു നൽകുകയായിരുന്നു .

 ടെൻഡർ നടപടികൾ പൂർത്തിയായാൽ ഉടൻ ജോലിക്ക് പൂർത്തിയാക്കുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
 
 തുടർന്ന്, പൊതുമരാമത്ത് വകുപ്പ് അഞ്ചു കോടി രൂപയുടെ ജോലികൾ പൂർത്തിയാക്കും .
 
  കൂളിമാട് പാലത്തിന്റെ ഉദ്ഘാടനം മേയിൽ നടക്കാനിരിക്കെ അതിന് മുമ്പായി ഈ റോഡിന്റെ നവീകരണ ജോലികൾ പൂർത്തിയാക്കിയില്ലെങ്കിൽ വാഹന ബാഹുല്യം കൊണ്ട് ഏറെ പ്രയാസപ്പെടുമെന്ന് ചൂണ്ടിക്കാണിക്കുന്നു

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു