വാർഷികാഘോഷവും കുടുംബ സംഗമവും നടന്നു.

വാർഷികാഘോഷവും കുടുംബ സംഗമവും നടന്നു. 

വാഴയൂർ : പാറമ്മൽ പാലക്കോട്ട് റസിഡന്റ്സ് അസോസിയേഷന്റെ 9-ാം വാർഷികാഘോഷവും കുടുംബ സംഗമവും പാലക്കോട്ട് പറമ്പിൽ വെച്ച് നടന്നു. 

വാർഷികാഘോഷ സംസ്കാരിക ചടങ്ങ് വാഴയൂർ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് മിനി കോലോത്തൊടി ഉദ്ഘാടനം ചെയ്തു. കെ.രാജേന്ദ്രനുണ്ണി അധ്യക്ഷത വഹിച്ചു. 

കേരള സീനിയർ സിറ്റിസൺ ഫോറം മലപ്പുറം ജില്ല പ്രസിഡണ്ട് എൻ. വേണുഗോപാലൻ നമ്പ്യാർ മുഖ്യ അതിഥിയായി. റസി.അസോസിയേഷൻ സെക്രട്ടറി കെ.വിജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

 പുത്തഞ്ചേരി കൃഷ്ണൻ , കെ.രാമചന്ദ്രൻ , മീന, രാധിക എന്നിവർ സംസാരിച്ചു. എവി അനിൽകുമാർ സ്വാഗതവും കെ. വിനോദ് കുമാർ നന്ദിയും പറഞ്ഞ ഉദ്ഘാടന ചടങ്ങിന് ശേഷം റസി. അസോസിയേഷൻ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.


ഫോട്ടോ

വൈസ്പ്രസിഡന്റ് മിനി കോലോത്തൊടി ഉദ്ഘാടനം ചെയ്തു

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു