കൂളിമാട് പാലം അനുബന്ധ റോഡ് : കൂളിമാട്- കളൻ തോട് റോഡ് നിർമ്മാണം ഉടൻ ആരംഭിക്കും


കൂളിമാട് പാലം അനുബന്ധ റോഡ് : കൂളിമാട്- കളൻ തോട് റോഡ് നിർമ്മാണം ഉടൻ ആരംഭിക്കും

എടവണ്ണപ്പാറ: കൂളിമാട് പാലത്തിന്റെ 
പ്രധാന അനുബന്ധ റോഡായ കൂളിമാട് കളൻതോട് റോഡിന്റെ എഗ്രിമെൻറ് ഉടൻ ഒപ്പ് വെച്ച് നിർമ്മാണം ആരംഭിക്കും.

മാസങ്ങൾ വൈകി പ്രൊജക്ട് എക്സിക്യൂഷൻ ഡോക്യുമെന്റിന് കിഫ്ബിയിൽ നിന്ന്  അംഗീകാരം ലഭിച്ചു .

കൂളിമാട് കളൻതോട് നിർമ്മാണം അനന്തമായി വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വിവരാവകാശ പ്രവർത്തനങ്ങളിലൂടെ സമരങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു .
ഷാഫി മാസ്റ്റർ ,ഫഹദ് പായൂർ , ഫഹദ് കൂളിമാട്, ജിയാദ് കൂളിമാട്, ഹിം
 ഇബ്രാഹിം ,അഹമ്മദ് ഖൈസ് തുടങ്ങിയവരാണ് വിവിധ പരിപാടികൾക്ക് നേതൃത്വം നൽകിയത്..

കൂളിമാട് പാലത്തിന്റെ ഉദ്ഘാടനത്തെ കൂളിമാട്- കളൻതോട് റോഡ് നിർമ്മാണം ബാധിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. 

കുളിമാട് പാലത്തിന്റെ സമീപന റോഡ് അവസാനിക്കുന്നിടത്ത് നിന്ന് കുളിമാട് അങ്ങാടി വരെ ഈ റോഡിന്റെ  ഭാഗമാണ്. 

റോഡ് എഗ്രിമെൻറ് ഒപ്പുവെച്ചില്ലെങ്കിൽ ഇത് അപൂർണ്ണമായി കിടക്കുന്നതായിരുന്നു കാരണം .

കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്ന റോഡ് 34 കോടി രൂപ ചെലവിലാണ് നിർമ്മിക്കുന്നത് .

ഏഴ് കിലോമീറ്റർ നീളമുള്ള റോഡ് കരാർ ഏറ്റെടുത്തിരിക്കുന്നത് പി.ടി.എ. സ് ഹൈടക്ക് പ്രൊജക്ടാണ്.   

18 മാസമാണ് നിർമ്മാണ കാലാവധി. വെള്ളപ്പൊക്ക സാധ്യതയുള്ള കുളിമാട് അങ്ങാടിക്കടുത്ത ഭാഗങ്ങളിൽ 1.5 മീറ്റർ  ഉയർത്തിയാണ് നിർമ്മിക്കുക .തെരുവ് വിളക്കുകളും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും നിർമ്മാണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ, 2018 ൽ കൂളിമാട് - കളൻ തോട് റോഡ്  19 കോടി രൂപക്ക് കരാർ ഏറ്റെടുത്ത കമ്പനി 9 ശതമാനം ജോലികൾ തീർത്തിരുന്നു. പ്രാരംഭ പ്രവർത്തികളായ  മരംമുറിക്കൽ , വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കൽ, ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ തുടങ്ങിയ മുടങ്ങിയതോടുകൂടി കരാറുകാരൻ ജോലി അവസാനിപ്പിക്കാൻ നിർബന്ധിതരായി.

 പിന്നീട്, എസ്റ്റിമേറ്റ് തുക വർദ്ധിപ്പിച്ച് റീ ടെൻഡറാവുകയായിരുന്നു.
   റോഡ് യാഥാർത്ഥ്യമാവുന്നതോട് കൂടി മലയോര മേഖലയിലുള്ളവർക്ക് കുളിമാട് പാലം വഴി കോഴിക്കോട് വിമാന താവളം, എറണാകുളം  എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തി ചേരാനാവും. 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു