മപ്രം തടായിയിലെ കുടിവെള്ള പ്രശ്നം : വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ സന്ദർശിച്ചു

മപ്രം തടായിയിലെ കുടിവെള്ള പ്രശ്നം : വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ സന്ദർശിച്ചു 

ചൊവ്വാഴ്ച 11 മണിയോടടുത്താണ് ഉദ്യോഗസ്ഥർ പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിച്ചത് .
എഞ്ചിനിയർമാരായ ജമീല, മുനീർ, ഷരീഫ്, മെയിന്റനൻസ് വിഭാഗത്തിലെ സോമൻ എന്നിവരാണ് സന്ദർശിച്ചത്.

കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടിയന്തിര പ്രാധാന്യത്തോടെ പരിഹരിക്കാൻ ശ്രമിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ബന്ധപ്പെട്ട 
മെയിന്റനൻസ് വിഭാഗത്തിലെ സോമന് നിർദ്ദേശങ്ങൾ നൽകി.

കഴിഞ്ഞ നാല് മാസമായി 
 ചീക്കോട് കുടിവെള്ള പദ്ധതിയുടെ ജല വിതരണത്തിൽ ഉണ്ടായ വീഴ്ചകളെ തുടർന്ന് കുടിവെള്ളം ലഭിക്കാതെ ഗുണഭോക്താക്കൾ ഏറെ പ്രയാസപ്പെട്ടിരുന്നു.

വിഷു, ഈദ് ദിവസങ്ങളിൽ 

മപ്രം തടായി, വെളുപ്പിലാം കുഴി, തെക്കെ മൂല, പനമ്പുറ, വെട്ടുകാട് കോളനി എന്നിവിടങ്ങളിൽ 
ജലം ലഭിക്കാതെ ഏറെ പ്രയാസപ്പെട്ടിരുന്നു. 

പണം കൊടുത്ത് 
വെള്ളം വാങ്ങേണ്ട ഗതികേടിലായിരുന്നു ഗുണഭോക്താക്കൾ.

 സോഷ്യൽമീഡിയയിലും മാധ്യമങ്ങളിലും വാർത്തകൾ പ്രസിദ്ധീകരിക്കപ്പെട്ടു.
കൊന്നാര് കുടിവെള്ളപദ്ധതിയുടെ ടാങ്ക് ഉദ്യോഗ സന്ദർശിച്ചു.

ശ്വാശ്വത പരിഹാരങ്ങൾക്ക് വേണ്ട നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. 

 വാർഡ് മെമ്പർ സുഹ്റ, പൊതുപ്രവർത്തകരായ മുഹമ്മദ് ഹുസൈൻ, സതീശൻ , മുത്തുകോയ തങ്ങൾ ,ഉസ്മാൻ , റഷീദ് എന്നിവരും 
സംഘത്തോടൊപ്പം ഉണ്ടായിരുന്നു. 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു