സ്വലാത്ത് നഗറിലേക്ക് മൂന്നു ലക്ഷത്തിൽപരം പത്തിരികൾ നൽകി

സ്വലാത്ത് നഗറിലേക്ക് മൂന്നു ലക്ഷത്തിൽപരം 
പത്തിരികൾ നൽകി 

എടവണ്ണപ്പാറ :കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ് എടവണ്ണപ്പാറ, വാഴക്കാട് സോണുകളുടെ സഹകരണത്തോടെ മലപ്പുറം സലാത്ത് നഗറിൽ 
പുണ്യ രാവിൽ പങ്കെടുക്കാനെത്തിയ ലക്ഷക്കണക്കിന് വിശ്വാസികൾക്ക് 
മൂന്നു ലക്ഷത്തിൽ പരം പത്തിരികൾ നൽകി .

 തിങ്കളാഴ്ച ളുഹ്ർ നമസ്കാരാനാന്തരം രണ്ടു വാഹനങ്ങളിലായാണ്  
മഅ്ദിനിലേക്ക് പത്തിരികൾ കൊണ്ടുപോയത് .

പത്തിരിയുമായെത്തിയ വാഹനങ്ങളെ മഅദിൻ ചെയർമാൻ ഖലീൽ ബുഹാരി തങ്ങൾ സ്വീകരിച്ചു .
മർഹും വൈ പി മുഹമ്മദ് ഹാജി യുടെ നേതൃത്വത്തിലാണ് സ്വലാത്ത് നഗറിലേക്ക് പത്തിരി നൽകുന്നതിന് തുടക്കം കുറിച്ചിരുന്നത്. .

എസ് വൈ എസ് ,കേരള മുസ്ലിം ജമാഅത്ത് സോണുകളിലെ പരിധിയിൽപ്പെട്ട മഹല്ലുകൾ കേന്ദ്രീകരിച്ചാണ് പത്തിരികൾ സ്വീകരിച്ചത് .

എക്സൽ സൈനുദ്ധീൻ , ഇബ്രാഹിം സഖാഫി പള്ളിമുക്ക് , വൈ പി ബാവ , റഫീഖ് മുസ്ലിയാർ , മുജീബ് വാഴക്കാട്‌, അഹമദ് കുട്ടി മൗലവി, ഇണ്ണിക്ക എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു