മപ്രം ഗവൺമെൻറ് എൽ പി സ്കൂൾ ഗ്രൗണ്ട് നവീകരണം തുടങ്ങി .

മപ്രം ഗവൺമെൻറ് എൽ പി സ്കൂൾ ഗ്രൗണ്ട് നവീകരണം തുടങ്ങി .

കൊണ്ടോട്ടി എംഎൽഎ ടി വി ഇബ്രാഹിമിന്റെ വികസന ഫണ്ടിൽനിന്ന് 
10 ലക്ഷം രൂപ ചിലവഴിച്ചാണ് 
ഗ്രൌണ്ട് നവീകരണം നടത്തുന്നത് .

നവീകരണത്തിനായി ഗ്രൗണ്ടിൽ മൺകൂനകൾ കൂട്ടിയിട്ടിരുന്നു. 

ഗ്രൌണ്ട് നവീകരണം വൈകുന്നതിൽ നാട്ടുകാർ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

അടുത്ത വർഷമെങ്കിലും കൂടുതൽ ടൂർണമെന്റുകൾ സംഘടിപ്പിക്കാൻ സാധിക്കുമെന്ന് നാട്ടുകാർ പ്രത്യാശ പ്രകടിപ്പിച്ചു. 


ഗ്രൗണ്ടിലെ ഗാലറിയോട് ചേർന്ന് ഉണ്ടായിരുന്ന വൈദ്യുതി പോസ്റ്റ് 
ഫ്രണ്ട്സ് ക്ലബ്ബിന്റെ സഹായത്തോടെ 
മാറ്റി സ്ഥാപിച്ചിരുന്നു. 

ചാലിയപ്രം ഗവൺമെൻറ് ഹൈസ്കൂൾ മറ്റു സ്വകാര്യ സ്ഥാപനങ്ങൾ
സ്പോർട്സ് മേളകൾ സംഘടിപ്പിക്കാൻ മപ്രം എൽ. പി. സ്കൂൾ ഗ്രൌണ്ടിനെ ആശ്രയിക്കാറുണ്ട്.

 നവീകരണം തുടങ്ങിയതിൽ നാട്ടുകാർ ആഹ്ലാദത്തിലാണ്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു