പക്ഷികൾക്ക് ഇനിയും കൂട് കൂട്ടാം.യാത്രക്കാർക്ക് തണലുമേകും.എടവണ്ണപ്പാറയിലെ ആ പാല മരം മുറിക്കില്ല

പക്ഷികൾക്ക് ഇനിയും കൂട് കൂട്ടാം.
യാത്രക്കാർക്ക് തണലുമേകും.
എടവണ്ണപ്പാറയിലെ ആ പാല മരം മുറിക്കില്ല

എടവണ്ണപ്പാറ: കൊണ്ടോട്ടി -എടവണ്ണപ്പാറ- അരീക്കോട് റോഡ് നവീകരണത്തിന്റെ ഭാഗമായി എടവണ്ണപ്പാറ കൊണ്ടോട്ടി റോഡിലെ പാല മരവും തൊട്ടടുത്തുള്ള ഉന്നു മരവും മുറിക്കില്ല.

കത്തിയെരിയുന്ന ചൂടിൽ യാത്രക്കാർക്ക് ആശ്വാസം പകർന്ന പാല മരവും ഉന്ന് മരവും മുറിക്കരുത് എന്നാവശ്യപ്പെട്ട് പ്രകൃതിസ്നേഹികൾക്ക് കിഫ്ബി അസിസ്റ്റന്റ് എഞ്ചിനിയർക്ക് സന്ദേശം നൽകിയിരുന്നു.

പതിമൂന്നാം വാർഡ് അംഗം ബഷീർ മാസ്റ്ററാണ് ഈ രണ്ട് മരങ്ങളും വികസനത്തെ ബാധിക്കിലെന്നറിയിച്ച് അധികൃതർക്ക് സന്ദേശമയച്ചത്.



ധാരാളമാളുകൾ എത്തുന്ന എടവണ്ണ പാറയിൽ പാലമരം വലിയൊരു ആശ്വാസമാണെന്ന് നാട്ടുകാർ പറയുന്നു. 

നൂറുകണക്കിന് പക്ഷികളുടെ അഭയ കേന്ദ്രം വികസനങ്ങളുടെ പേരിൽ മഴുവെക്കരുതെന്ന് സോഷ്യൽ മീഡിയ ചർച്ചകളിൽ മുഴച്ച് നിന്നിരുന്നു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു