ചാലിയപ്രം ഇറിഗേഷൻ കനാലിന്റെ ഇരുവശവും കാടുമുടി കിടന്നത് വെട്ടി തുടങ്ങി

.
എടവണ്ണപ്പാറ : ചാലിയപ്രം ഇറിഗേഷൻ കനാലിന്റെ ഇരുവശവും കാടുമുടി കിടന്നത് വെട്ടി തുടങ്ങി.


ചാലിയ പ്രം മുതൽ പണിക്കര പുറായ വരെ കനാലിന്റെ ഇരുവശവും കാട് വെട്ടി വൃത്തിയാക്കും. ഇപ്പോൾ എടവണ്ണപ്പാറ വരെ ഇരുവശവും കാട് വെട്ടി വൃത്തിയാക്കിയിട്ടുണ്ട്.
കാട് മൂടി നാട്ടുകാർക്ക് നടക്കാൻ പ്രയാസമായതിനെ തുടർന്ന് പ്രദേശവാസികൾ അസിസ്റ്റൻറ് എൻജിനീയർക്ക് പരാതി നൽകിയതിനെ തയാർന്ന് വൃത്തിയാക്കാൻ നടപടികൾ ആരംഭിച്ചത്.
കർഷകരും വിദ്യാർത്ഥികളും കാട് മൂടി കിടന്നതിനാൽ നടക്കാൻ ഏറെ പ്രയാസപ്പെട്ടിരുന്നു.
കാട് വെട്ടിയതിനുശേഷം പാച്ച് വർക്കും അതോടൊപ്പം കനാൽ ക്ലീൻ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

ഇറിഗേഷൻ കനാലിന്റെ ഇരുവശം കാട് വെട്ടി വൃത്തിയാക്കിയതിനു ശേഷം ഇൻറർലോക്കിട്ട് നടപ്പാത ഉണ്ടാക്കണമെന്ന് ആവശ്യം നാട്ടുകാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.


Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു