കോൺഗ്രസ്സ് എന്നും പലസ്തീൻ ജനതയുടെ വിമോചന പോരാട്ട ത്തോടൊപ്പം: ബെന്നി ബഹനാൻ എം പി


ഇസ്രായേൽ എന്ന മത രാജ്യം പിറക്കാൻ പലസ്തീൻകാരെ ആട്ടിയോടിക്കപ്പെട്ടതിന് ലോകത്ത് ആദ്യം എതിർത്തത് അറബ് രാജ്യങ്ങൾ മാത്രമല്ല. ഇന്ത്യ എന്ന ജനാധിപത്യ രാജ്യവും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുമാണ്.ഇസ്രായേൽ എന്ന മത രാജ്യം പിറക്കുന്നതിലൂടെ നരകത്തിലേക്കുള്ള വാതിലാണ് തുറക്കുന്നത് എന്നാണ് ജവഹർലാൽ നെഹ്റു അന്ന് പ്രഖ്യാപിച്ചത്. മാത്രമല്ല പലസ്തീൻ എന്ന രാജ്യത്തെ സാമ്രാജ്യത്വ ശക്തികൾ അംഗീകരിക്കുന്നതിന് മുമ്പേ രാഷ്ട്രത്തലവനായി യാസർ അറഫാത്തിനെ അംഗീകരിച്ച രാജ്യം ഇന്ത്യയാണ്. പലസ്തീൻ ജനതയുടെ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിക്കുകയും, ഇസ്രായേലിന്റെ അധിനിവേശത്തെ എതിർക്കുന്നതോടൊപ്പം തന്നെ ഭീകര പ്രവർത്തനത്തെ കോൺഗ്രസ് അംഗീകരിക്കുന്നില്ല.സ്വതന്ത്ര പോരാട്ടത്തിന് ബലാത്കാരം വേണ്ട എന്ന കോൺഗ്രസിൻ്റെ നിലപാടിൽ ഉറച്ചുനിന്നു കൊണ്ടാണ് ഭീകര പ്രവർത്തനങ്ങളോട് കോൺഗ്രസ് ഒരിക്കലും സമരസപ്പെടാതെ പോകുന്നതെന്ന് എന്നും ബെന്നി ബഹനാൻ എം പി പറഞ്ഞു 

 ആദർശ രാഷ്ട്രീയത്തിന്റെ അടിയുറച്ച ശബ്ദവും, നേതാവ് കെ. വേദവ്യാസൻ്റെ ഒന്നാം ചരമവാർഷികമായ ഒക്ടോബർ 13 ന് വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ
 നേതൃത്വത്തിൽ എടവണ്ണപ്പാറയിൽ വെച്ച് നടന്ന കെ. വേദവ്യാസൻ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബെന്നി ബെഹനാൻ എംപി .

കെ.വേദവ്യാസൻ സ്മരണിക കവർ പേജ് ഇ ടി. മുഹമ്മദ് ബഷീർ എം പി പ്രകാശനം ചെയ്തു.
KPCC ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് മുഖ്യ പ്രഭാഷണം നടത്തി.

മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജൈസൽ എളമരം അധ്യക്ഷത വഹിച്ചു.

 KPCC മുൻ ജനറൽ സെക്രട്ടറി വി.എ. കരീം, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അഡ്വ: മുജീബ് റഹ്മാൻ , ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി.സക്കറിയ,DCC മുൻ ജനറൽ സെക്രട്ടറി KMA റഹ്മാൻ എന്നിവർ സംസാരിച്ചു.

മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് സി.എ. കരീം അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി പി.സുരേന്ദ്രൻ സ്വാഗതവും, വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ട് ബാബു വടക്കേടത്ത്നന്ദിയും പറഞ്ഞു .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു