കേരള അമേച്ചർ സ്റ്റേറ്റ് ക്വിക്ക് ബോക്സിങ് :ഷാഹിദ് അഫ്രീദിയുടെ പ്രകടനം ശ്രദ്ധേയമായി.




തന്റെ പിറകിൽ എപ്പോഴും പ്രോത്സാഹനമായി നിൽക്കുന്ന പിതാവ് ഇസ്മായിൽ , വല്യുപ്പ , ഉമ്മ ജസ്റീന എന്നിവർക്ക് സമർപ്പിക്കുന്നതായി ഷാഹിദ് പറഞ്ഞു.
കോഴിക്കോട് വെസ്റ്റ് ഹിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കേരള അമേച്ചർ സ്റ്റേറ്റ് ക്വിക്ക് ബോക്സിങ്ങിൽ ഷാഹിദ് അഫ്രീദിയുടെ പ്രകടനം ശ്രദ്ധേയമായി.

കുന്നമംഗലം ആർട്സ് കോളേജിൽ ഇംഗ്ലീഷ് ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയായ ഷാഹിദ് വെങ്കലം നേടിയാണ് കോളേജിന്റെ അഭിമാനം താരമായത്.

തന്റെ പിറകിൽ എപ്പോഴും പ്രോത്സാഹനമായി നിൽക്കുന്ന പിതാവ് ഇസ്മായിൽ , വല്യുപ്പ , ഉമ്മ ജസ്റീന എന്നിവർക്ക് സമർപ്പിക്കുന്നതായി ഷാഹിദ് പറഞ്ഞു.

നേരത്തെ സംസ്ഥാന സ്കൂൾ കായികമേളയിൽ 400 മീറ്ററിൽ വെള്ളിമെഡലും ഷാഹിദ് അഫ്രിദി കരസ്ഥമാക്കിയിരുന്നു.

കൂടാതെ , സ്കോയി വിഭാഗത്തിൽ കേരളത്തെ പ്രതികരിച്ച് ജാർഖണ്ഡിലും പങ്കെടുത്തിരുന്നു.

പിതാവിനെപ്പോലെ ചിത്രരചനയിൽ മിടുക്കനായ ഷാഹിദ് സ്പോർട്സ് രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

  സഹോദരൻ ഷാഹിദ് ഫർഹാൻ ,സഹോദരി റിസ് വ ഫാത്തിമ എന്നിവർ ഷാഹിദിന്റെ കൂടെ എപ്പോഴും പ്രോത്സാഹനമായുണ്ട്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു