നീർ നായ ആക്രമണത്തിൽ പരിക്കേറ്റവരുടെ സംഗമവും പുഴ സദസ്സും നടത്തി .



കൂളിമാട് : തെയ്യത്തും കടവിലാണ് പുഴ സദസ്സും ആക്രമണത്തിൽ പരിക്കേറ്റവരുടെസംഗമവും നടത്തിയത്.ആക്രമണം വർദ്ധിച്ച സാഹചര്യത്തിൽ ഇരുമ്പ് വല സ്ഥാപിക്കണമന്ന് സംഗമത്തിൽ ആവശ്യപ്പെട്ടു.മൂന്ന് വർഷത്തിനിടെ ഇരുന്നൂറോളം പേർക്ക് കടിയേറ്റിരുന്നു. കുട്ടികളും സ്ത്രീകളും അടക്കം 50 ഓളം പേർ  സംഗമത്തിൽ പങ്കെടുത്തു.



മുക്കം നഗരസഭ, കൊടിയത്തൂർ, കാരശ്ശേരി, ചാത്തമംഗലം ,കൊടിയത്തൂർ തുടങ്ങിയ പഞ്ചായത്തുകളിൽ പെട്ട ആക്രമണത്തിൽ പെട്ടവർ പങ്കെടുത്തു.ഇരുവഞ്ഞിപ്പുഴ, ചെറുപുഴ , ചാലിയാർ പുഴ , തുടങ്ങിയ നദികളിൽ നിന്ന്     ആക്രമണം നേരിട്ടവർ സംഗമത്തിൽ പങ്കെടുത്തു.

എൻറെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മയാണ് പുഴ സദസും പരിക്കേറ്റവരുടെ സംഗമവും സംഘടിപ്പിച്ചു. നഗരസഭാ അധ്യക്ഷൻ പിടി ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദിവ്യ ഷിബു അധ്യക്ഷത വഹിച്ചു.വനംവകുപ്പിലെ വെറ്റിനറി സർജൻ അരുൺ സത്യൻ ,ജയസൂര്യൻ ( സി ഡബ്ലിയു ആർ ഡി എം ) എന്നിവർ പ്രഭാഷണങ്ങൾ നടത്തി.പുഴ സംരക്ഷണ പ്രവർത്തകർ   പങ്കെടുത്തു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു