മപ്രം മുട്ടുങ്ങൽ ഭാഗത്തും ചാലിയപ്രം കനാലിന്റെ സമീപത്തും പന്നികൾ വിളകൾ നശിപ്പിച്ചു.


മുട്ടുങ്ങൽ പാട ശേഖരത്തിൽ സലീം കുന്നത്തിന്റെ കപ്പ കൃഷിയാണ് പന്നികൾ നശിപ്പിച്ചത്.ചാലിയപ്രം പാട ശേഖരത്തിനടുത്ത് വാഴകളാണ് പന്നികൾ നശിപ്പിച്ചത്.

ആദ്യമായാണ് മപ്രം ഭാഗത്ത് പന്നി ശല്യം രേഖപ്പെടുത്തുന്നത്.
മപ്രം തടായിൽ നിന്നാണ് പന്നികൾ ഇറങ്ങിവരുന്നതെന്നാണ് കർഷകർ പറയുന്നത്.

പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ അധികൃതർ മുന്നോട്ടുവരണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

ചീക്കോട് പഞ്ചായത്തിലെ വെട്ടുപാറയടക്കമുള്ള ഭാഗങ്ങളിൽ പന്നി ശല്യം രൂക്ഷമായതിന് തുടർന്ന് ഫോറസ്റ്റ് അധികൃതരെ പഞ്ചായത്ത് അധികൃതർ ബന്ധപ്പെടുകയും വെടിവെക്കാനുള്ള ലൈസൻസ് നേടുകയും ചെയ്തിരുന്നു.

ധാരാളം കൃഷികൾ വിവിധയിനം കൃഷികൾ നടത്തുന്ന ചാലിയപ്രം, മുട്ടുങ്ങൽ പാടശേഖരങ്ങളിൽ പന്നി ശല്യം രൂക്ഷമായതോടെ കർഷകർ ആശങ്കയിലാണ്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു