ശാസ്ത്രോത്സവ പ്രതിഭകളെ ആദരിച്ചു

എടവണ്ണപ്പാറ : ഒളവട്ടൂർ യത്തീംഖാന ഹയർസെക്കൻഡറി സ്കൂളിൽ സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു. പ്രധാന അധ്യാപകൻ ടി.കെ.മൊയ്തീൻ കുട്ടി വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സ്‌റ്റാഫ് സെക്രട്ടറി സമദ് സ്വാഗതവും ശാസ്ത്രോത്സവ കൺവീനർ എൻ.പി.അഷ്റഫ് നന്ദിയും പറഞ്ഞു.

ഫാത്തിമ റിഫ്‌വാന കെ എ, ഫസ്‌ന ഷെറിൻ കെ വി, മുഹമ്മദ് അസ്മിൽ റിഷാദ് എ.കെ, തൂബ ജന്നത്ത് വികെ, മുസ്തബ്ഷിറ ടി പി, അമൻ സമദ് പി, അഹ്ദാൻ അഹമ്മദ് കെ.എം, ഫാത്തിമ ഹുസ്ന കെ വി, അബാൻ അഹമ്മദ് കെ എം . നഷ് വ ഫാത്തിമ കെ.കെ, ജുമാന നസറി എം.സി, ഫാത്തിമ നജ എം, ഷഹല ഫെബിൻ കെ പി , ഫാത്തിമ ജിനാന എം.കെ , സഫാന പി, ദിയാന പി എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.

അദ്ധ്യാപകരായ ചീരങ്ങൻ റഷീദ് ,ലത്തീഫ്, മൂസ മേച്ചേരി, ഷാഹിദ, പ്രശാന്ത് വി, ഷനിൽകുമാർ, ഇസ്ഹാഖ്, യു നാസർ, റഫീഖ്, ഷഫീഖ്, ആഷിഖ്, സി അഷ്റഫ്, ഹസ്ന തുടങ്ങിയവർ നേതൃത്വം നൽകി

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു