നെല്ലാര് ജുമാമസ്ജിദിന്റെ മുന്നിൽ നിന്ന് വെട്ടുപാറവരെ :നിർത്തി വെച്ച ഡ്രൈനേജ് നിർമ്മാണം പൂർത്തിയാക്കണം



  

എടവണ്ണപ്പാറ:
സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന കൊണ്ടോട്ടി _എടവണ്ണപ്പാറ_ അരീക്കോട് റോഡിൽ വെട്ടുപാറയിൽ നെല്ലാര് ജുമാമസ്ജിദിന്റെ മുന്നിൽ നിന്ന് വെട്ടുപാറവരെ ഡ്രൈനേജ് നിർമ്മാണം തുടങ്ങി ഇപ്പോൾ ചില സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് നിർത്തിവെച്ചിരിക്കുകയാണ്. 
ഇവിടെ ശാസ്ത്രീയമായ ഡ്രൈനേജ് നിർമ്മിക്കണമെന്ന പ്രദേശവാസികളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ഇവിടെ നിർമ്മണം ആരംഭിച്ചത്.

നിലവിലുള്ള എസ്റ്റിമേറ്റിൽ, എടവണ്ണപ്പാറ ന്യൂവേ ജംക്ഷൻ മുതൽ വെട്ടുപാറവരെ ഇരുഭാഗത്തുമായി 1400 + 1500 മീറ്റർ നീളത്തിൽ ഡ്രൈനേജ് നിർമ്മാണം ഉൾപ്പെടുത്തിയിരുന്നു എന്നാണ് അറിവ്.

നെല്ലാര് ജുമാമസ്ജിദിനും വെട്ടുപറക്കുമിടയിൽ ഫൂട്ട് പാതോട് കൂടിയ ഡ്രൈനേജ് ഉൾപ്പെടുത്തണമെന്നായിരുന്നു പ്രദേശവാസികളുടെ ആവശ്യമെങ്കിലും ഇതുവരെ അത് പരിഗണിക്കപ്പെട്ടിട്ടില്ല.
വെട്ടുപാറയിലുള്ള രണ്ട് മദ്റസകളിലേക്കും LP, UP സ്ക്കൂളുകളിലേക്കുമായി
നൂറുകണക്കിന് കുട്ടികൾ ദിനേന നടന്ന്പോകുന്ന വഴിയാണിത്. 
പ്രവർത്തി തുടങ്ങിയത് മുതൽ നാട്ടുകാർ നിരവധി തവണ ഈയൊരാവശ്യം ബന്ധപ്പെട്ടവരുടെ മുമ്പിൽ സമർപ്പിച്ചിട്ടുള്ളതാണ്.

ഇതിന്റെ ഫലമായാണ് ഇപ്പോൾ ഈഭാഗത്ത് ഡ്രൈനേജ് നിർമ്മാണം തുടങ്ങിയത്.
പക്ഷെ ഇപ്പോൾ ഈ പണി സ്തംഭിച്ചിരിക്കുകയാണ്.

വെട്ടുപാറ ഭാഗത്ത് നിന്നും ജുമാഅത്ത് പള്ളിയിലേക്കും ഇരട്ടമുഴി, ചെറുകുണ്ട് പ്രദേശത്ത് കാർക്ക് വെട്ടുപാറ അങ്ങാടിയിലേക്കും കാൽ നടയായി വരുന്നവർക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ ഫുട്പാത്ത് നിർമ്മിക്കേണ്ടത് അത്യാവശ്യമാണ്.
നേരത്തെ ഈഭാഗത്ത് ധാരാളം അപകടങ്ങൾ സംഭവിച്ചതുമാണ്.
നിലനിൽക്കുന്ന സാങ്കേതിക തടസ്സങ്ങൾ തീർത്ത് എത്രയും വേഗം ഫുട്പാത്ത് കം ഡ്രൈനേജ് നിർമ്മാണം പൂർത്തിയാക്കണമെന്നാണ് പ്രദേശത്തുകാരുടെ ആവശ്യം.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു