വാഴയൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 9 : അജൈവ മാലിന്യംശേഖരണ യൂസർ ഫീ 100 % പ്രഖ്യാപനം നടത്തി




വാഴയൂർ ഗ്രാമ പഞ്ചായത്തിൽ ആദ്യമായി വാർഡ് 9 ൽ അജൈവ മാലിന്യവും മാലിന്യംശേഖരിക്കുമ്പോൾ ഈടാക്കുന്ന യൂസർ ഫീ 100 % ആക്കിയതിന്റെ പ്രഖ്യാപനവും ഹരിതകർമസേനാംഗങ്ങളെയും, നേതൃത്വം കൊടുത്ത വാർഡ് മെമ്പർ പ്രസീത ടീച്ചറേയും, പഞ്ചായത്ത് H I അൻവറിനെയും ആദരിച്ചു. 

 



 വാഴയൂർ ഗ്രാമ പഞ്ചായത്തും ഇൻസൈറ്റ് വാ ഴയൂരും സംയുക്തമായി നടത്തിയ പരിപാടി വാഴയൂർ ഗ്രാമപഞ്ചാത്ത് പ്രസിഡണ്ട് ടി.പി. വാസുദേവൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു.


 അരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി ബ്ലോക്ക് ക്ഷേമകാര്യ സ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ റസീന ടീച്ചർ, വാഴയൂർ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ റാഷിദാ ഫൗലദ്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ പ്രസീത ടീച്ചർ,വാർഡ് മെമ്പർമാരായ K P രാജൻ, ജമീല കൊടമ്പാട്ടിൽ,ഹരിത കേരള മിഷൻ R P കൃഷ്ണദാസ്, പഞ്ചായത്ത് H I അൻവർ , K C. അബ്ദുൾ അസീസ് മാസ്റ്റർ, റാഫി മാസ്റ്റർ ഇൻസൈറ്റ്,ഹനീഫ V.C.F, ഹാരിസ് പുത്തലത്ത്, അബ്ദുൾ കരിം, അബ്ബാസ് മാസ്റ്റർ, എന്നിവർ പങ്കെടുത്തു സംസാരിച്ചു.

 ഹരിത കർമ സേന രൂപീകരിച്ച ശേഷം ആദ്യമായാണ് ഒരു വാർഡ് 100% യൂസർ ഫീ കളക്ഷൻ എന്ന ലക്ഷ്യം നേടുന്നത്.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു