മത്സരശേഷം എല്ലാ നേട്ടങ്ങളും ഷാഹിദ് സമർപ്പിക്കുന്നത് തന്റെ പ്രിയപ്പെട്ട ഉപ്പാക്ക്


മത്സരശേഷം എല്ലാ നേട്ടങ്ങളും ഷാഹിദ് സമർപ്പിക്കുന്നത് തന്റെ പ്രിയപ്പെട്ട ഉപ്പാക്ക്



എടവണ്ണപ്പാറ : :ഒമ്പത് മാസങ്ങൾക്ക് മുമ്പ് മരണപ്പെട്ട തന്റെ പിതാവിന് സമർപ്പിക്കുകയാണ് ഷാഹിദ് തന്റെ കായിക രംഗത്തെ ഓരോ നേട്ടങ്ങളും.

കൊണ്ടോട്ടി ഉപജില്ലാ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മൂന്ന് മെഡലുകൾ നേടിയ ഒളവട്ടൂർ എച്ച് ഐ ഒ എച്ച് എസ് എസ് പ്ലസ്ടു കൊമേഴ്‌സ് വിദ്യാർത്ഥി പി മുഹമ്മദ്‌ ഷാഹിദ് തന്റെ നേട്ടങ്ങൾ കാണാൻ ഉപ്പ ഉണ്ടായില്ലല്ലോ എന്നോർത്ത് സങ്കടപ്പെടുകയാണ്

ഓരോ മത്സര ശേഷവും. ജാവലിൻ ത്രോ,ഷോട്ട് പുട്ട് എന്നീ ഇനങ്ങളിൽ ഷാഹിദ് സ്വർണ്ണ മെഡലുകൾ നേടിയപ്പോൾ ഡിസ്‌കസ് ത്രോയിൽ വെള്ളി മെഡൽ നേടുകയും ചെയ്തു .

തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ സീനിയർ ടീമിലെ അംഗം കൂടിയാണ് ഷാഹിദ്.

ഫുട്ബോൾ ടീമിൽ സ്റ്റോപ്പർ ബാക്ക് പൊസിഷനിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ച വെച്ച താരം കൂടിയായ ഷാഹിദ്, ജില്ലാ വടം വലി ചാമ്പ്യൻഷിപ്പിൽ മെഡൽ ജേതാവാണ്.സാഹചര്യ പരിമിതികളെയും പ്രതിസന്ധികളെയും തരണം ചെയ്തു നേടിയെടുക്കുന്നഷാഹിദി ന്റെ വിജയങ്ങൾക്ക് തിളക്കമേറെയാണ്.

പിതാവ് മുതുപറമ്പ് കിഴക്കുംപുറത്ത് പാമ്പോടൻ മോയുണ്ണി കഴിഞ്ഞ ഡിസംബറിൽ ആണ് മക്കയിൽ വെച്ച് മരണപ്പെട്ടത്.

ഷാഹിദ്, മികച്ച എൻ എസ് എസ് വളണ്ടിയർ കൂടിയാണ്. കായികാധ്യാപകൻ ടി പി അബ്ദുൽ ഗഫൂറാണ് പരിശീലകൻ ,

  മാതാവ് കെ പി ലൈല, സ്കൂളിലെ അദ്ധ്യാപകർ, നാട്ടിലെ സന്നദ്ധ സംഘടനകൾ എന്നിവർ നൽകുന്ന അകമഴിഞ്ഞ പ്രോത്സാഹനം തന്നെയാണ് തന്റെ നേട്ടങ്ങൾക്ക് പിന്നിലെന്ന് ഷാഹിദ് എടുത്തു പറയുന്നു. 

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു