വാഴക്കാട് ജി എം യു പി സ്കൂൾ സ്കൗട്ട്, ഗൈഡ്, ജെ.ആർ.സി വിദ്യാർത്ഥികൾകീഴുപറമ്പ് കാഴ്ചയില്ലാത്തവരുടെ അഗതിമന്ദിരം സന്ദർശിച്ചു .


വാഴക്കാട്. ജി എം യു പി സ്കൂളിൽ സ്കൗട്ട്, ഗൈഡ്, ജെ.ആർ.സി വിദ്യാർത്ഥികൾ കീഴുപറമ്പ് കാഴ്ചയില്ലാത്തവരുടെ അഗതിമന്ദിരത്തിലേക്ക് ഉച്ചക്ക് സദ്യയും ആവശ്യമായ ഫാനുകളും നൽകി മാതൃകയായി. 


എഴുപതോളം വിദ്യാർത്ഥികളാണ് അവിടെ സന്ദർശിച്ചത്. വിദ്യാർത്ഥികൾ പാട്ടു പാടിയും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചും അവരെ സന്തോഷിപ്പിച്ചു.അഗതിമന്ദിരത്തിലെ അന്തേവാസികൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.സ്കൗട്ട് അധ്യാപകൻ കെ. താഹിർ കുഞ്ഞ് പരിപാടി ഉദ്ഘാടനം ചെയ്തു.നസീറ ടീച്ചർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ജിതേഷ്, അഷിത എന്നിവർ പ്രസംഗിച്ചു.മാനേജർ ഫൈസൽ സ്വാഗതവും സാജിത നന്ദിയും പറഞ്ഞു

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു