ഖസാക് കുറേസ് ഏഷ്യാ കപ്പിൽ പങ്കെടുക്കാൻ ഖസാക്കിസ്ഥാനിലേക്ക് പോകുന്ന താജുദ്ധീൻ രിഫാഹിക്ക് യാത്രയപ്പ് നൽകി.

എടവണ്ണപ്പാറ: ഖസാക് കുറേസ് ഏഷ്യാ കപ്പിൽ പങ്കെടുക്കാൻ ഖസാക്കിസ്ഥാനിലേക്ക് പോകുന്ന താജുദ്ധീൻ രിഫാഹിക്ക് യാത്രയപ്പ് നൽകി.


2023 ഒക്ടോബർ 2മുതൽ 4വരെ ഖസാക്കിസ്ഥാനിലെ തുർകിസ്ഥാനിൽ വെച്ചു നടക്കുന്ന ഖസാക് കുറേസ് ഏഷ്യാ കപ്പിലും (qasak kures)ഖസാക് കുറേസ് ഇൻറർനാഷണൽ ചാമ്പ്യൻഷിപ്പിലും
രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന, ഇന്ത്യൻ ടീമിലേക്ക് കേരളത്തിൽ നിന്നും തിരെഞ്ഞെടുത്ത യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി & ബുഡോക്കാൻ കരാത്തെ അസോസിയേഷൻ താരം താജുദ്ധീൻ രിഫാഹിക്ക് ഊർക്കടവ് വെച്ച് യാത്രയയപ്പ് നൽകി .

ചടങ്ങിൽ ഷിഹാൻ സിദ്ധീഖ്അലി ഊർക്കടവ് താജുദ്ധീനെ പൊന്നാട അണിയിച്ചു.
     പൂക്കളത്തൂർ ക്ലബ്ബിന്റെ പ്രസിഡൻറ് മുനീർ മാസ്റ്റർ താജുദ്ധീന് ജയ്‌സി നൽകി , വിവിധ ക്ലാസ്സിൽ നിന്നുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും വിജയാശംസകൾ നേർന്നു.


കോഴിക്കോട് എയർപോർട്ടിലും യുണൈറ്റഡ് മാർഷ്യൽ ആർട്സിലെ കരാത്തെ ബ്ലാക്ക് ബെൽറ്റേഴ്സ് താജുദ്ധീൻ രിഫാഹിക്ക് യാത്രയപ്പ് നൽകി. ഷിഹാൻ സിദ്ദിഖ് അലി ഊർക്കടവാണ് താജുദ്ദീൻ രിഫാഹിയുടെ പരിശീലകൻ ,

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു