മാലിന്യമുക്ത ചാലിയാറിനായി അബൂബക്കറും രാജനും നീന്തി



എടവണ്ണപ്പാറ :  ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് പാലത്തിൻറെ അടിയിൽ നിന്ന് ഞായറാഴ്ച രാവിലെ   8:30ന് അബൂബക്കറും രാജനും മൂന്നര മണിക്കൂർ കൊണ്ട് നീന്തിയത് മലിനീകരിക്കപ്പെടുന്ന ചാലിയാറിന്.


മാലിന്യങ്ങൾ കൊണ്ട് നിറയുന്ന ചാലിയാറിനെ   മാലിന്യമുക്തമാക്കണമെന്ന സന്ദേശം ഉയർത്തിക്കൊണ്ടാണ് ഇരുവരും നീന്തിയത്.


കൂടാതെ, നീന്താനറിയാതെ പുഴയിലും കുളങ്ങളിലും മുങ്ങിമരിക്കപ്പെടുന്ന കുട്ടികൾക്ക് നീന്തൽ പഠിക്കണമെന്ന സന്ദേശവും കൂടി നൽകിയാണ് ഞായറാഴ്ച രാവിലെ അവർ മൂന്നര മണിക്കൂർ നീന്തിയത്.


അബൂബക്കറും രാജനും ദേശീയ ,സംസ്ഥാന   നീന്തൽ മത്സരങ്ങളിൽ  പങ്കെടുത്തിട്ടുണ്ട്.


മാലിന്യമുക്ത ചാലിയാറിനായി ഇനിയും വ്യത്യസ്ത   സന്ദേശ മാർഗ്ഗങ്ങളുമായി മുന്നോട്ടു പോകാനാണ് ഇരുവരുടെയും തീരുമാനം.


Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു