ആവേശത്തിമർപ്പിൽ മേളം പെയ്തൊഴിഞ്ഞു


ഒളവട്ടൂർ:രണ്ടു ദിനങ്ങളിലായി ഒളവട്ടൂർ HIOHSS ൽ പകർന്നാടിയ കലാപ്രതിഭകൾ ആസ്വാദകർക്ക് നവ്യാനുഭവങ്ങൾ സമ്മാനിച്ചു. 


500 ഓളം കലാകാരന്മാരും കലാകാരികളും വിവിധ മത്സര ഇനങ്ങളിൽ മാറ്റുരച്ചുകൊണ്ട് തങ്ങളിലെ പ്രതിഭാ സാന്നിധ്യം വെളിപ്പെടുത്തി.


HIOTTI യിലെ വിദ്യാർത്ഥിയായ അനഘയുടെ നൃത്തച്ചുവടുകൾ ആയിരുന്നു ഇന്നത്തെ പ്രധാന ആകർഷണം. മാപ്പിളപ്പാട്ടിന്റെ ഇശൽ പെരുമ ഉദ്ഘോഷിക്കുന്ന ഏറനാടൻ മണ്ണിൽ സൗന്ദര്യ പൊലിമയും കലാ വൈദഗ്ധ്യവും ഒത്തുചേരുന്ന *ഒപ്പന* വേദിയിലെത്തിയപ്പോൾ സദസ്സ് പുളകം അണിഞ്ഞു. ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ മൂകാഭിനയത്തോടെ രണ്ടുദിവസത്തെ കലാപരിപാടികൾക്ക് തിരശ്ശീല വീണു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു