നിറഞ്ഞ ചാരിതാർത്ഥ്യത്തോടെ, ആത്മാർത്ഥയോടെ പരിപാടികൾ നടത്താൻ കഴിഞ്ഞു : ജൈസൽ എളമരം.

നിറഞ്ഞ ചാരിതാർത്ഥ്യത്തോടെ, ആത്മാർത്ഥയോടെ പരിപാടികൾ നടത്താൻ കഴിഞ്ഞു : ജൈസൽ എളമരം.

വാഴക്കാട് പഞ്ചായത്ത് മണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുതിന് ശേഷം ശബ്ദം ന്യൂസിന് നൽകിയ അഭിമുഖം


1 .വാഴക്കാട് പഞ്ചായത്ത് മണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുത്തിരിക്കുകയാണ്.എന്തു പറയുന്നു?

വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡണ്ടായി കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ച സാഹചര്യത്തിൽ വളരെ സന്തോഷത്തോടെ ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്.

അതോടൊപ്പം എന്നെ ഈ സ്ഥാനത്തേക്ക് പരിഗണിച്ച നേതൃത്വത്തോടും പ്രിയ നേതാക്കളോടും പാർട്ടി കുടുംബങ്ങളോടുമുള്ള ഉത്തരവാദിത്വവും വർധിക്കുകയാണ്.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് അനുബന്ധിച്ചാണ് ഞാൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടായി വന്നിട്ടുള്ളത്.

അതിനുശേഷം നടന്നിട്ടുള്ള ചിട്ടയായ പ്രവർത്തനങ്ങളും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും ജില്ലാ കോൺഗ്രസ് കമ്മിറ്റിയും നിർദ്ദേശിക്കുന്ന പരിപാടികൾക്ക് പുറമെ പാർട്ടി മണ്ഡലത്തിൽ തീരുമാനിച്ച വിവിധങ്ങളായ പരിപാടികൾ ഏറ്റെടുത്ത് നടപ്പാക്കാൻ കഴിഞ്ഞു. നിറഞ്ഞ ചാരിതാർത്ഥ്യത്തോടെ, ആത്മാർത്ഥയോടെ പാർട്ടി പരിപാടികൾ നടത്താൻ കഴിഞ്ഞുവെന്ന വിശ്വാസത്തിലാണ് ഞാൻ ഉള്ളത്.അതുകൊണ്ടുതന്നെയായിരിക്കും വീണ്ടും നേതൃത്വം എന്നെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചിട്ടുള്ളത്.പരിഗണിച്ച നേതാക്കന്മാരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ്.

2. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടുമോ ?

വിളിപ്പാടകലെ തന്നെ വരാൻ പോകുന്ന പൊതു തിരഞ്ഞെടുപ്പ് .സ്വാഭാവികമായിട്ട് കോൺഗ്രസ് മാത്രമല്ല, രാജ്യത്തിനകത്ത് കോൺഗ്രസ് തിരിച്ചു വരാനും ഇവിടുത്തെ മതേതരത്വം, ജനാധിപത്യം പുലരണം വർഗീയ ഫാസിസ്റ്റ് ശക്തികളെ ഈ നാട്ടിൽ നിന്ന് തുരത്തിയോടിക്കാൻ മനസ്സുമായിട്ടാണ് ജനങ്ങൾ കാത്തുനിൽക്കുന്നത്.

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ ഉത്തരവാദിത്തമുണ്ട് . "ഇന്ത്യ "എന്ന് പറയുന്ന മുന്നണിക്ക് രൂപം നൽകി കോൺഗ്രസ് മുന്നോട്ടു പോവുകയാണ് . വരാൻ പോകുന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ,വോട്ടർപട്ടിക ഉൾപ്പെടെയുള്ള പുതിയ വോട്ടർമാരെ ചേർത്തി ബൂത്ത് തലത്തിൽ ,വാർഡ് തലത്തിൽ പാർട്ടി പ്രവർത്തനങ്ങൾക്ക് നിർദ്ദേശം നൽകേണ്ടതുണ്ട്.

 പുതിയ വോട്ടർമാരെ ചേർക്കുകയും അതോടൊപ്പം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി തന്നെ പ്രത്യേകമായിട്ട് പാർലമെൻറ് തലത്തിൽ വിളിച്ചു ചേർത്ത യോഗങ്ങളിലെ നിർദ്ദേശങ്ങൾ പ്രകാരവും മുന്നോട്ട് പോവേണ്ടതുണ്ട്

യുഡിഎഫ് സംവിധാനത്തിൽ പാർലമെൻറ് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി നടത്തുന്ന പരിപാടികളും ഉണ്ട് .ആ പരിപാടികൾ എല്ലാം വിജയിപ്പിക്കേണ്ടതുണ്ട്.

   രണ്ട് സർക്കാറുകൾക്കെതിരെയുള്ള പോരാട്ടത്തിലാണ് കോൺഗ്രസ് .ആ പോരാട്ടത്തിന് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. പുതിയ പ്രസിഡൻറ് എന്ന നിലക്ക് അധികാരം കയ്യിലെത്തുമ്പോൾ ഉത്തരവാദിത്വം കൂടുന്നു.

 ആ ഉത്തരവാദിത്വം കഴിഞ്ഞ കാലങ്ങളിൽ നടത്തിയ രീതിയിൽ ശക്തമായിട്ട് പാർട്ടിയശക്തിപ്പെടുത്തും.

3. വൈസ് പ്രസിഡണ്ടായിരിക്കെ താങ്കളുടെ നേതൃത്വത്തിൽ തുടങ്ങിവച്ച വികസന പ്രവർത്തികൾ .അതിനെക്കുറിച്ച് ഒന്നു പറയാമോ ?

2015 -20 കാലഘട്ടത്തിൽ പഞ്ചായത്ത് മെമ്പറായി ഗ്രാമപഞ്ചായത്തിന്റെ അഞ്ചുവർഷക്കാലം ഏറ്റെടുത്തു .

ഒരുപാട് വികസന പ്രവർത്തനങ്ങൾ പഞ്ചായത്തിൽ ഏറ്റെടുത്തു നടത്തുന്നതിന് സാധിച്ചിട്ടുണ്ട് . ഒരു കോടിയോളം രൂപയുടെ വികസന പ്രവർത്തികൾ തുടക്കം കുറിക്കാൻ സാധിച്ചു. .
കേരളത്തിൽ ആദ്യമായി ലഭിച്ചിട്ടുള്ള ഹെൽത്ത് സബ് സെന്റർ , അതുപോലെ സേവാ കേന്ദ്രം ഉൾപ്പെടെയുള്ള നിരവധി വികസന പ്രവർത്തനങ്ങൾ വാർഡിനകത്ത് കൊണ്ടുവരാൻ സാധിച്ചു.

പഞ്ചായത്തിലെ പൊതുവായിട്ടുള്ള വികസനങ്ങൾ, പഞ്ചായത്തിന്റെ ISO സർട്ടിഫിക്കേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ , 100% നികുതി പിരിക്കുന്ന പ്രവർത്തനങ്ങൾ, സമ്പൂർണ്ണ മാലിന്യം പദ്ധതി ആയിട്ടുള്ള ഗ്രാമം സുന്ദരം മധുരം ജീവിതം, മാലിന്യമുക്ത വാഴക്കാട് ഉൾപ്പെടെയുള്ള പൊതു പ്രോജക്ടുകൾക്ക് നേതൃത്വം നൽകാൻ സാധിച്ചിട്ടുണ്ട്.

അഞ്ചുവർഷക്കാലം പദ്ധതി പ്രവർത്തനരംഗത്തും പഞ്ചായത്തിന്റെ വരുമാനസ്രോതസ്സ് വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കും പഞ്ചായത്തിന്റെ പൊതുവായിട്ടുള്ള വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിനും വൈസ് പ്രസിഡൻറ് എന്ന നിലക്ക് സാധിച്ചു.

 അതോടൊപ്പം എന്നെ വിജയിപ്പിച്ച വാർഡിനകത്ത് ഒട്ടനവധി വികസന പ്രവർത്തനങ്ങൾ കഴിഞ്ഞകാലങ്ങളിൽ ചെയ്തു.

അതിന് ജനങ്ങൾ സന്തോഷത്തോടെ ഏറ്റെടുത്തു.
ജലസേ പദ്ധതികളാവട്ടെ , ഹെൽത്ത് സബ് സെന്ററാവട്ടെ ,പൂർണ്ണമായ റോഡ് പൂർത്തീകരിക്കാൻ സാധിച്ചത്സാധിച്ചിട്ടുണ്ട്. ഇതിൽ എല്ലാം നിറഞ്ഞ ചാരിതാർത്ഥ്യം ഉണ്ട് .


Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു