എളമരം ഇരട്ടമൊഴി വാട്ടർ അതോറിറ്റി നവീകരണ ജോലികൾക്ക് ടാറിംഗിനാവശ്യമായ പേപ്പർ വർക്കുകൾ അവസാനിച്ചെന്ന് അധികൃതർ :


എളമരം   ഇരട്ടമൊഴി വാട്ടർ അതോറിറ്റി നവീകരണ ജോലികൾക്ക് ടാറിംഗിനാവശ്യമായ  പേപ്പറുകൾ അവസാനിച്ചെന്ന്  അധികൃതർ :
ടാറിംഗ്  ഉടൻ തുടങ്ങാൻ കോൺട്രാക്ടറെ വിളിക്കുന്ന അലർട്ട് കോളിംഗ് സമരമാർഗ്ഗവുമായി നാട്ടുകാർ.



മാസങ്ങൾക്ക് മുമ്പ് തുടങ്ങിയ എളമരം ഇരട്ടമുഴി വാട്ടർ അതോറിറ്റി നവീകരണ ജോലികൾ എങ്ങും എത്താത്ത നിലയിൽ തുടരുന്നതിനിടെ അവശേഷിക്കുന്ന ജോലിയായ ടാറിങ്ങിന് എല്ലാം പേപ്പർ വർക്കുകളും അവസാനിച്ചെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.


 
ഇനി ടാറിങ് ലഭ്യമാക്കി ടാറിങ് ചെയ്യുന്ന ജോലികൾ കോൺടാക്റ്ററാണ് ചെയ്യേണ്ടതെന്നും അദ്ദേഹം ഏറ്റുമടുത്ത ദിവസങ്ങളിൽ തന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അധികൃതർ പറഞ്ഞു.


 

കോൺടാക്ട്ർ ജോലി ചെയ്യിപ്പിക്കുന്നതിന്റെ ഭാഗമായി നാട്ടുകാർ അലർട്ട് കോളിംഗ് സമര മാർഗവുമായി രംഗത്തിറങ്ങുവാൻ ആലോചിക്കുന്നതായി ആക്ഷൻ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.



നിരവധി ആളുകൾ കോൺടാക്ടറുടെ നമ്പറിലേക്ക് നാട്ടുകാർ പ്രയാസത്തിൽ ആണെന്നും അപകടം ഏത് നിമിഷം സംഭവിക്കുമെന്നും ടാറിങ് ജോലി ഉടനെ നടത്തണമെന്നും അദ്ദേഹത്തോട് വിളിച്ചു പറയുന്നതാണ് അലർട്ട് കോളിംഗ് .

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു