ജലാലിയ്യ ഹൈസ്കൂൾ എടവണ്ണപ്പാറ : റിപ്പബ്ലിക് ദിനാഘോഷം സമുചിതമായി ആഘോഷിച്ചു



രാജ്യമാകെ 75-ാമത് റിപ്ലബ്ലിക് ദിനം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി എടവണ്ണപ്പാറ ജലാലിയ്യ ഹൈസ്കൂളിൽ വൈവിധ്യമാർന്ന ചടങ്ങുകളോടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. 

സ്കൂൾ മാനേജർ സി.എം മൗലവി വാഴക്കാട് പതാക ഉയർത്തി. മുഴുവൻ വിദ്യാർത്ഥികളും അണിനിരന്ന ഗ്രാൻഡ് അസംബ്ലി ഏറെ ശ്രദ്ധേയമായി. സന്ദേശ പ്രഭാഷണം, ദേശഭക്തി ഗാനാലാപനം, ഭരണഘടനാ ക്വിസ്സ് തുടങ്ങി വ്യത്യസ്ത പ്രോഗ്രാമുകൾ ദിനാഘോഷത്തിൻ്റെ ഭാഗമായി നടന്നു. 

ജലാലിയ്യ പ്രിൻസിപ്പൽ അബ്ദുസ്സലാം ബുഖാരി ചടങ്ങുകൾ നിയന്ത്രിച്ചു. സദർ മുഅല്ലിം വീരാൻകുട്ടി മുസ്‌ലിയാർ ആശംസകൾ നേർന്നു. വൈസ് പ്രിൻസിപ്പൽ അബ്ദുറശ്ശീദ് , സൈഫുള്ള , ഫവാസ് പരിപാടികൾക്ക് നേതൃത്വം നൽകി.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു