എളമരം ഇരട്ട മൊഴി റോഡിലെ വാട്ടർ അതോറിറ്റി നവീകരണ ജോലികൾ : തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്ന് അധികൃതർ ജനകീയ ആക്ഷൻ കമ്മിറ്റിക്ക് ഉറപ്പുനൽകി .


  എളമരം ഇരട്ട മൊഴി റോഡിലെ വാട്ടർ അതോറിറ്റി നവീകരണ ജോലികൾ : തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്ന് അധികൃതർ ജനകീയ ആക്ഷൻ കമ്മിറ്റിക്ക് ഉറപ്പുനൽകി .


എടവണ്ണപ്പാറ : കരാറുകാരന്റെ അനാസ്ഥ മൂലം നീണ്ടുപോകുന്ന ബന്ധപ്പെട്ട എളമരം ഇരട്ട മൊഴി റോഡിലെ വാട്ടർ അതോറിറ്റി നവീകരണ ജോലികൾ തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്ന് അധികൃതർ ജനകീയ ആക്ഷൻ കമ്മിറ്റിക്ക് ഉറപ്പുനൽകി .


ബുധനാഴ്ച രാവിലെ മലപ്പുറം വാട്ടർ അതോറിറ്റി ഓഫീസിൽ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിബിനുമായി നടത്തിയ ചർച്ചയിലാണ് ഒരാഴ്ചക്കുള്ളിൽ തുടർനടപടികൾ ഉണ്ടാവുമെന്ന് അധികൃതർ അറിയിച്ചത്.


എളമരം- ഇരട്ട മൊഴി ആക്ഷൻ കമ്മിറ്റി അംഗങ്ങളായ മജീദ് കെ കെ , മുഹമ്മദ് ഹുസൈൻ , മജീദ് ചീക്കപ്പള്ളി , അഷ്റഫ് മപ്രം എന്നിവരാണ് അധികൃതരുമായി ചർച്ച നടത്തിയത്.നാലുമാസമായി വാട്ടർ അതോറിറ്റിയുടെ നവീകരണ ജോലികൾ ആരംഭിച്ചിട്ട് .കരാറുകാരന്റെ അനാസ്ഥ മൂലം ജോലികൾ പൂർത്തിയാവത്തതിനാൽ നിരവധി അപകടങ്ങളാണ് ഇവിടെ നിന്നും റിപ്പോർട്ട് ചെയ്യുന്നത്.ഈ പശ്ചാത്തലത്തിലാണ് നിരവധി സമരമാർഗ്ഗങ്ങൾക്കൊടുവിൽ നാട്ടുകാർ അധികൃതരെ സമീപിച്ചത്.
എളമരം കൂളിമാട് പാലങ്ങൾ ഉദ്ഘാടനം ചെയ്തതോടെ ഈ റൂട്ടിൽ വാഹന ബാഹുല്യം വർദ്ധിച്ചിരിക്കുകയാണ്.
ഇതാണ് അപകടങ്ങൾ ഉണ്ടാവാൻ കാരണം .
റോഡിൻ്റെ ഇരുവശവും വെട്ടി പൊളിച്ചിട്ടതിനാൽ കാൽനടയാത്ര പോലും ദുഷ്കരമാണ്.
ടാറിങ് ജോലികൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്.ഈ ആഴ്ച ടാറിങ് ജോലികൾ തുടങ്ങിയില്ലെങ്കിൽ കരാറുകാരനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ നാട്ടുകാർക്ക് ഉറപ്പു നൽകി.

വാട്ടർ അതോറിറ്റിയുടെ നവീകരണ ജോലികൾ പൂർത്തിയായതിനു ശേഷം പൊതുമരാമത്ത് വകുപ്പിന്റെ ജോലികൾക്കായി അഞ്ചു കോടി അനുവദിച്ചിട്ട് മൂന്ന് വർഷങ്ങൾ പിന്നിടുകയാണ്.നടപടികൾ ഒന്നുമായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി അംഗങ്ങൾ അറിയിച്ചിട്ടുണ്ട്.





ഫോട്ടോ

ജനകീയ ആക്ഷൻ കമ്മിറ്റി അധികൃതർക്ക് പരാതി നൽകുന്നു


Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു