വാഴയൂർ ഗ്രാമപഞ്ചായത്ത് : അതിഥി തൊഴിലാളികൾക്കുള്ള സാക്ഷരത പരിപാടി "ചങ്ങാതി "പഠിതാക്കൾക്കുള്ള നോട്ട് ബുക്ക്‌, പേനകൾ എന്നിവ കൈമാറി.

 



വാഴയൂർ ഗ്രാമപഞ്ചായത്ത് : 
അതിഥി തൊഴിലാളികൾക്കുള്ള സാക്ഷരത പരിപാടി "ചങ്ങാതി "
പഠിതാക്കൾക്കുള്ള നോട്ട് ബുക്ക്‌, പേനകൾ എന്നിവ കൈമാറി.

വാഴയൂർ ഗ്രാമപഞ്ചായത്ത് അതിഥി തൊഴിലാളികൾക്കുള്ള സാക്ഷരത പരിപാടി "ചങ്ങാതി "പഠിതാക്കൾക്കുള്ള നോട്ട് ബുക്ക്‌, പേനകൾ എന്നിവ കൈമാറി.    

   കേരള ഗ്രാമീണ ബാങ്ക് അഴിഞ്ഞിലം ശാഖാ മാനേജർ അനുഷയയാണ് വാഴയൂർ പഞ്ചായത്ത് പ്രസിഡൻറ് വാസുദേവൻ മാസ്റ്റർക്കാണ് കൈമാറിയത് . 440 നോട്ടുബുക്കുകളും 440 പേനകളുമാണ് കൈമാറിയത്. 

കേരളത്തിന്റെ സാമൂഹ്യ ഘടനയിൽ പ്രധാന ഭാഗമായ കേരളത്തിന് പുറത്തു നിന്നുള്ള "ഭായിമാരെ " "ഹമാരി " മലയാളം എന്ന പുസ്തകത്തിലൂടെയാണ് പഠിപ്പിക്കുന്നത്.

കേവലം എഴുത്തും വായനയും മാത്രമല്ല, ശുചിത്വം ,സാമൂഹ്യ പ്രതിബദ്ധത തുടങ്ങി പല വിഷയങ്ങളും ഈ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബംഗാൾ, അസം ,ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഏറെയും ഇവിടെ എത്തുന്നത് .

സാക്ഷരത പ്രേരക്മാരായ സോമവല്ലി, ഖൈറുന്നീസ, ഇന്ദുജ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു