വാഴയൂർ ഗ്രാമപഞ്ചായത്ത് " വീരാദരം " പരിപാടി സംഘടിപ്പിച്ചു.


 പഞ്ചായത്തിലെ ഇന്നേവരെയുള്ള വിമുക്തഭടന്മാരെയാണ് ആദരിച്ചത്. ആർമി നേവി എയർ ഫോഴ്സ് എന്നീ മൂന്ന് വിഭാഗങ്ങളിലെയും വിമുക്തഭടന്മാരെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. വിരമിച്ചിട്ട് 45 വർഷങ്ങൾ ആയിട്ടുള്ള വിമുക്തഭടന്മാർ മുതൽ കഴിഞ്ഞ മാസം വിരമിച്ചവർ വരെ ഈ പരിപാടിയിൽ പങ്കെടുത്തു. 

കാരാട് ഇകെ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി കോലോത്തടി അധ്യക്ഷത വഹിച്ചു.

എഴുപതോളം വിമുക്തഭടന്മാരെയാണ് ചടങ്ങിൽ ആദരിച്ചത്. പഞ്ചായത്തിലെ ട്രോമാകെയർ വളണ്ടിയർമാരെയും ഈ ചടങ്ങിൽ വച്ച് ആദരിക്കുകയുണ്ടായി. അൻപതിലധികം ദുരന്തനിവാരണ ക്ലാസുകളിൽ പങ്കെടുത്ത ട്രോമാകെയർ വളണ്ടിയർമാർക്ക് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. . 70 വളണ്ടിയർമാർക്കാണ് ചടങ്ങിൽ വച്ച് സർട്ടിഫിക്കറ്റ് നൽകിയത്.
ചടങ്ങിൽ ശാഫി കോളേജ് സിഇഒ കേണൽ നിസാർ അഹമ്മദ് സീതി മുഖ്യാതിഥിയായിരുന്നു. 
കേണൽ അപ്പുണ്ണി, ഹരീഷ് വാഴയൂർ എന്നിവർ അവരുടെ സർവീസ് കാലത്തെ അനുഭവങ്ങൾ പങ്കുവച്ചു.ചടങ്ങിൽ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റാഷിദഫൗലദ് വാർഡ് മെമ്പർ പത്മാവതി പിസി ,മെമ്പർമാരായ സജ് നമലയിൽ,ജമീല. കെ. സുധപുന്നത്ത്കൊല്ലേരി ,സരിത ടീച്ചർ ,മിനി ചരലൊടി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ അബ്ദുൽ അസീസ് കെ പി, പ്രജീഷ്, കുട്ടിമോൻ അഴിഞ്ഞിലം, എ വി കൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസിദ ടീച്ചർ സ്വാഗതവും പ്രോഗ്രാം കൺവീനർ എ വി അനിൽകുമാർ നന്ദിയും പറഞ്ഞു

Comments

Popular posts from this blog

കൂളിമാട് പാലം ഉദ്ഘാടനം:എടവണ്ണപ്പാറയിലെ ബ്ലോക്ക് :ഓട്ടോ ഡ്രൈവറുടെ വോഴ്സ് വൈറലാകുന്നു.

കരീം എളമരം കോൺഗ്രസ് വിട്ടു

എൽ എസ് എസ് : ഹനാ ഫാത്തിമയെ അഭിനന്ദിച്ചു